head1
head3

വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’; ടീസര്‍ ഈ മാസം 26ന് റിലീസ് ചെയ്യും

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് സിനിമയായ മഡ്ഡിയുടെ ടീസര്‍ 26ന് പുറത്തിറങ്ങും. നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു എന്നതും മഡ്ഡിയുടെ പ്രത്യേകതയാണ്.

രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് എഡിറ്റിങ്. ഛായാഗ്രഹണം: കെ.ജി രതീഷ്. സിനിമകളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന മഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. അതേസമയം, സിനിമയുടെ മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പി.കെ സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം വിജയന്‍, രഞ്ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്‌നേഹത്തില്‍ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകന്‍ പ്രഗഭല്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.