head3
head1

‘വെണ്ണിലാ’ ആയി സായ്പല്ലവി; വിരാട പർവ്വം ഏപ്രിൽ 30ന് തിയേറ്ററുകളിൽ

സായ് പല്ലവി നായികയാവുന്ന ബഹുഭാഷാ ചിത്രമായ വിരാട പർവ്വത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറക്കാർ. വെണ്ണിലാ എന്ന കഥാപാത്രമായാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. വിരാട പർവ്വം ഏപ്രിൽ 30ന് തീയറ്ററുകളിലെത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

നക്‌സലായാണ് സായ് പല്ലവി അഭിയനിക്കുന്നതെന്നും സൂചനയുണ്ട്. ബാഹുബലി സിനിമയിലെ വില്ലൻ കഥാപാത്രമായി തിളങ്ങിയ റാണ ദഗ്ഗുബതിയാണ് നായകനായി എത്തുക. തെലുങ്ക് സംവിധായകനായ വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ മണി, നന്ദിത ദാസ്, നവീൻ ചന്ദ്ര, സെറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.

സുധാകർ ചെറിയുരിയാണ് നിർമാതാവ്. ഡാനി സാഞ്ചസ് ലോപ്പസ്, ദിവാകർ മണി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.