head3
head1

‘വര്‍ത്തമാന’ത്തിലെ ആദ്യഗാനം പുറത്ത്

പാര്‍വതി തിരുവോത്ത് നായികയായ ‘വര്‍ത്തമാന’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങള്‍ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നവ്യ നായര്‍ എന്നിവരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ‘സിന്ദഗി ഗാനം’ റിലീസ് ചെയ്തത്. ‘വിണ്ണിലെ തേന്‍ തെന്നല്‍ ചിറകോ’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് വിശാല്‍ ജോണ്‍സണും സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബും ആണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ശിവ ആണ് സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും ആര്യാടന്‍ ഷൗക്കത്തിന്റേതാണ്. അദ്ദേഹം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്താനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വര്‍ത്തമാന’ത്തിന്റെ പ്രമേയം. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ഥിനി ആയാണ് പാര്‍വതി എത്തുന്നത്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ച്ച് 12നാണ് റിലീസ്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.