ചെന്നൈ : രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതില്‍നിന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പിന്‍മാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നും അതില്ലാതെ ജനങ്ങളെ സേവിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
ആരോഗ്യകാരണങ്ങളാലാണ് പിന്‍മാറ്റം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട്. നിരാശയോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നുമായിരുന്നു നേരത്തെ രജനി വ്യക്തമാക്കിയിരുന്നത്.
വെള്ളിയാഴ്ച 70ക ാരനായ രജനിയെ രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഒരാഴ്ച പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.