രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും. നവംബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുക. സൺ പിക്‌ചേഴ്‌സാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമ ആയിട്ടാകും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.
ഡിസംബറിൽ ക്രൂ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡ് സെറ്റിനെ ബാധിച്ചത്. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളിൽ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കൽക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇതെന്നാണ് റിപ്പോർട്ടുകൾ.
സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന സിനിമയിൽ ഖുശ്ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കും.
മുരുഗദോസിന്റെ ദർബാറിന് ശേഷം രജനികാന്ത് -നയൻതാര ജോഡികൾ ഒരിക്കൽ കൂടി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
ഐറിഷ് മലയാളി ന്യൂസ്


 
			 
						
Comments are closed.