head1
head3

‘മാസ്റ്റര്‍’ സ്ട്രീമിംഗ് റൈറ്റ്‌സ് ആമസോണ്‍ പ്രൈമിന്; ഹിന്ദി പതിപ്പ് ഇന്ത്യയാകെ റിലീസ്

വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രം തിയേറ്റര്‍ റിലീസ് തന്നെ ആയിരിക്കും. തിയേറ്റര്‍ റിലീസിനു പിന്നാലെയുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ബി4യു മോഷന്‍ പിക്‌സ് ആണ് ഹിന്ദി പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഡബ്ബിംഗ് പതിപ്പായാണ് ചിത്രം ഹിന്ദിയില്‍ എത്തുക. തമിഴ് പതിപ്പില്‍ നിന്നും പേരിലും ചെറിയ വ്യത്യാസമുണ്ട്. ‘മാസ്റ്റര്‍’ എന്നു മാത്രമാണ് ഒറിജിനലിന്റെ പേരെങ്കില്‍ ‘വിജയ് ദി മാസ്റ്റര്‍’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.