ലോക്ക് ഡൗണിനു ശേഷം എത്തുന്ന ആദ്യ മലയാള സൂപ്പര്‍താര ചിത്രം പ്രീസ്റ്റ് മാര്‍ച്ച് നാലിന് റിലീസ് ചെയ്യും. ഫെബ്രുവരി 12ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അണിയറക്കാര്‍ മാര്‍ച്ച് നാലിലേക്ക് ചിത്രം മാറ്റുകയായിരുന്നു. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ കലക്ഷനില്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നതു മുന്നില്‍ കണ്ടാണ് റിലീസ് ഒരു മാസത്തേയ്ക്ക് നീട്ടിയത്. ഇപ്പോള്‍ മൂന്ന് പ്രദര്‍ശനങ്ങള്‍ മാത്രമാണ് തിയേറ്ററില്‍ നടത്തിവരുന്നത്.
‘സെക്കന്‍ഡ് ഷോ ഇല്ലാതിരിക്കുന്നത് മലയാളസിനിമയെ ഭയങ്കരമായി ബാധിക്കുന്നുണ്ട്. ആറുമണിക്ക് ശേഷമാണ് പല ബിസിനസ് സ്ഥാപനങ്ങളും കടകളുമൊക്കെ അടയ്ക്കുന്നത്. ജോലി തീര്‍ന്ന ശേഷം തിയറ്ററിലേയ്ക്കു വരാന്‍ ഇവര്‍ക്ക് ഷോ ഇല്ല. സെക്കന്‍ഡ് ഷോ കൂടി ഉണ്ടെങ്കില്‍ മാത്രമാണ് മലയാളസിനിമയ്ക്കു കരകയറാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്’- നിര്‍മാതാക്കള്‍ പറയുന്നു.
മമ്മൂട്ടി, മഞ്ജു വാരിയര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് ഹൊറര്‍ ത്രില്ലറാണ്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.