head1
head3

ബിസിനസ്സുകളെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍: ദമ്പതികള്‍ക്ക് 250 യൂറോ വരെ റീഫണ്ട് ലഭിക്കുന്ന പദ്ധതി ആരംഭിച്ചു

ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ പ്രതികൂലമായി ബാധിച്ച ഹോസ്പിറ്റാലിറ്റി മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ദമ്പതികള്‍ക്ക് 250 യൂറോ വരെ റീഫണ്ട് ലഭിക്കുന്ന പദ്ധതി പ്രഖ്യാപിച്ചു. ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയാണ് ഓഫ് സീസണ്‍ മുന്നില്‍ക്കണ്ടുള്ള സ്റ്റേ ആന്‍ഡ് സ്‌പെന്‍ഡ് സ്‌കീം ഉന്നം വെയ്ക്കുന്നത്.

25മുതല്‍ 625 യൂറോവരെ ചെലവഴിക്കുന്ന ആളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ബില്ലില്‍ നിന്ന് 20% തിരികെ ക്ലെയിം ചെയ്യാന്‍ സാധിക്കുന്നതാണ് ഈ പദ്ധതി .
ഒരാള്‍ക്ക് പരമാവധി 125 യൂറോ വരെയും ദമ്പതികള്‍ക്ക് 250 യൂറോയായുമാണ് റീഫണ്ട് ലഭിക്കുക.

റെസ്റ്റോറന്റ്, പബ്, ഹോട്ടല്‍, ബി & ബി തുടങ്ങിയവയില്‍ ദമ്പതികള്‍ക്ക് 1,250 യൂറോ വരെയും ഒരാള്‍ക്ക് 625 യൂറോവരെയും ഇന്‍കം ടാക്സ് റിബേറ്റും കിട്ടും.

ഈ വര്‍ഷം ശരത്കാലം മുതല്‍ ക്രിസ്മസ് ഉള്‍പ്പടെ അടുത്ത വസന്തകാലം വരെ ഇത് പ്രാബല്യത്തിലുണ്ടാകും. പ്രാദേശിക കോഫി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ബിസിനസ് കിട്ടുന്നതിനാണ് ഈ പദ്ധതി രൂപകല്‍പ്പന ചൈയ്തിരിക്കുന്നതെന്ന് മീഡിയ-ടൂറിസം മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ പറഞ്ഞു.റീ ഫണ്ട് ലഭിക്കുന്നതിനായി ആളുകള്‍ അവരുടെ രസീതുകള്‍ റവന്യൂ രസീത് ട്രാക്കര്‍ അപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്താല്‍ മതിയാകും.സമര്‍പ്പിച്ച് പണം തിരികെ നേടാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

2020 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ ചെലവഴിച്ച തുകയ്ക്ക് ഇ ഈ വര്‍ഷം റിലീഫ് ലഭിക്കും. 2021 ജനുവരി 1 നും അടുത്ത ഏപ്രില്‍ 30 നും ഇടയില്‍ ചെലവഴിച്ച പണം അടുത്ത നികുതി വര്‍ഷവും റീഫണ്ട് ചെയ്യാം.

മിനിമം വേതനമുള്ള യുഎസ്സി ബാധ്യതയുള്ള 75% ആളുകള്‍ ഉള്‍പ്പടെ 2.7 ദശലക്ഷം ആളുകള്‍ക്ക് ഈ പദ്ധതി പ്രയോജനകരമാകുമെന്നാണ് കരുതുന്നതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.മദ്യത്തിനായി ചെലവിടുന്ന പണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡോണോ പറഞ്ഞു.

ഗവണ്‍മെന്റിന്റെ ജൂലൈ ഉത്തേജക പായ്ക്കേജിന്റെ ഒരു ഭാഗം മാത്രമാണ് ഈ പദ്ധതി.വേതന സബ്‌സിഡിയും വാറ്റ് നിരക്കില്‍ വരുത്തിയ കുറവുമൊക്കെ ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നതിന്, ബിസിനസുകള്‍ വാറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. നിലവിലെ ടാക്സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണം.റവന്യൂവിന്റെയും ഫില്‍റ്റ് അയര്‍ലന്‍ഡ്, എച്ച്എസ്ഇ പരിസ്ഥിതി ആരോഗ്യ സേവനം എന്നിവയുടെയും രജിസ്ട്രേഷനും വേണം.

അതേസമയം പുതിയ പദ്ധതിയ്ക്കെതിരെ വിമര്‍ശവനുമായി വിന്റനേഴ്സ് രംഗത്തുവന്നു.പദ്ധതി ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് വിന്റ്‌നേഴ്‌സ് ഫെഡറേഷന്‍ ഓഫ് അയര്‍ലന്‍ഡ് (വിഎഫ്ഐ) ആരോപിച്ചു.

ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളും പബ്ബുകളും ഇപ്പോള്‍ എല്ലാ വ്യക്തിഗത ഭക്ഷണ ഓര്‍ഡറുകളും റെക്കോര്‍ഡുചെയ്യണമെന്നും ആ ഡാറ്റ 28 ദിവസത്തേക്ക് സൂക്ഷിക്കണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതൊരു തരം ഭ്രാന്താണ്.ഇതിനകം ബുദ്ധിമുട്ടുന്ന ബിസിനസുകളെ കൂടുതല്‍ മോശമാക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് വിഎഫ്ഐ ചീഫ്എ ക്സിക്യൂട്ടീവ് പദ്രൈഗ് ക്രിബെന്‍ പറഞ്ഞു.ഹോസ്പിറ്റാലിറ്റി മേഖലയുമായി
യാതൊരു കൂടിയാലോചനയും നടത്താതെയാണ് പദ്ധതി കൊണ്ടുവന്നതെന്നും ക്രിബ്ബെന്‍ പറഞ്ഞു.

ഐറീഷ് മലയാളി ന്യൂസ്

Comments are closed.