head1
head3

പ്രണയനായകന്മാര്‍ ഒന്നിക്കുന്നു; ചാക്കോച്ചനും അരവിന്ദ് സ്വാമിയും ഒരു സ്‌ക്രീനില്‍

തെന്നിന്ത്യന്‍ സിനിമയിലെ പ്രണയനായകന്‍മാര്‍ ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം വരുന്നു. മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും തമിഴ് സിനിമയിലെ പ്രണയ നായകന്‍ അരവിന്ദ് സ്വാമിയുമാണ് ആദ്യമായി ഒന്നിച്ചെത്തുന്നത്. തീവണ്ടിയ്ക്ക് ശേഷം ടി.പി ഫെല്ലിനി ഒരുക്കുന്ന ‘ഒറ്റ്’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 27 ന് ചിത്രീകരണം ആരംഭിക്കും. മുംബൈ,ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്.

കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ അരവിന്ദ് സ്വാമിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതിലെ സന്തോഷം അറിയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എഎച്ച് കാഷിഫ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം വിജയ് ആണ്.

25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക്‌ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.