head3
head1

പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം ‘മേരീ ആവാസ് സുനോ’ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് സിനിമകള്‍ക്കു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രം ‘മേരി ആവാസ് സുനോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ ആണ് നായിക. ശിവദയും പ്രധാന വേഷത്തിലെത്തുന്നു. ജയസൂര്യ റേഡിയോ ജോക്കിയായി അഭിനയിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റേഡിയോ ദിനത്തിലാണ് പ്രമുഖ താരങ്ങള്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്. ജയസൂര്യയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്.

യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ചിത്രീകരണം.

മറ്റ് അണിയറ പ്രവര്‍ത്തകര്‍: ഡി.ഒ.പി നൗഷാദ് ഷെരീഫ്, എഡിറ്റര്‍ബിജിത് ബാല, സംഗീതം എം. ജയചന്ദ്രന്‍, ഗാനങ്ങള്‍ ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ, പ്രോജക്ട് ഡിസൈന്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് ത്യാഗു തവന്നൂര്‍, മേക്കപ്പ ്പ്രദീപ് രംഗന്‍.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.