മമ്മൂട്ടിയെ നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരന്‍പ് എന്ന ചിത്രത്തിന് ശേഷം തമിഴിലെ പ്രമുഖ സംവിധായകന്‍ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്.
ബിഹൈന്‍ഡ് വുഡ്‌സാണ് അവരുടെ വെബ് പോര്‍ട്ടലില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ചിത്രം നിര്‍മിക്കും. ചിമ്പുവിെന്റ പുതിയ ചിത്രവും നിര്‍മിക്കുന്നത് ഇതേ നിര്‍മാതാവാണ്.
കട്രത് തമിഴ്, തങ്ക മീന്‍കള്‍, തരമണി, പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റാം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന സിനമയെടുത്ത വിഖ്യത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ കീഴിലായിരുന്നു റാം സംവിധാനം പഠിച്ചത്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.