ഓഗസ്റ്റ് പതിനൊന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘കുരുതി’ പ്രദര്‍ശനം തുടരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന ഈ ചിത്രം സംവിധാനം ചെയ്തത് മനു വാര്യരാണ്. അനീഷ് പള്ള്യാലാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പൃഥ്വിരാജ്, റോഷന്‍ മാത്യൂ, മാമ്മുക്കോയ, മുരളി ഗോപി എന്നിവരുടെ പ്രകടനങ്ങള്‍ ഏറെ പ്രേഷക ശ്രദ്ധ നേടുന്നു. മാമ്മുക്കോയയുടെ ശക്തമായ കഥാപാത്രവും അഭിനയമുഹൂര്‍ത്തങ്ങളുമാണ് കുരുതിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട ഒന്നാണ്. വെറുപ്പിന്റെയും മതാന്ധതയുടെയും നേര്‍ച്ചിത്രങ്ങളാണ് കുരുതിയില്‍ സംവിധായകന്‍ പകര്‍ത്തിയെടുത്തിരിക്കുന്നത്.
മാമ്മുക്കോയ അവതരിപ്പിക്കുന്ന മൂസാ ഖാദറിന്റെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു പോലീസ്‌കാരന്റെയും പ്രതിയുടെയും വരവാണ് സിനിമയെ മുമ്പോട്ട് നയിക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ സിനിമ ഒപ്പിയെടുക്കുന്നു. മതങ്ങള്‍ തമ്മിലുള്ള വിദ്വേഷം യുവതലമുറയെ എപ്രകാരം സ്വാധീനിക്കുമെന്നും കുരുതിയില്‍ അവതരിപ്പിക്കുന്നു.
മലയാളസിനിമയിലെ പുതിയ തലമുറയിലെ നടന്മാരോടൊപ്പം മാമ്മുക്കോയ കൂടി ചേരുന്നതോടെ നിരവധി വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നു.
Comments are closed.