head3
head1

നിവിനും ആസിഫും ഒന്നിക്കുന്നു; എബ്രിഡ് ഷൈന്‍ ചിത്രം ‘മഹാവീര്യര്‍’ രാജസ്ഥാനില്‍ തുടങ്ങി

നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനില്‍ ആരംഭിച്ചു. മഹാവീര്യര്‍ എന്നാണു സിനിമയുടെ പേര്. കന്നഡ നടി ഷാന്‍വി ശ്രീയാണ് നായിക. ലാല്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് നിര്‍മാണം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍. ജയ്പൂര്‍ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍.

പത്ത് വര്‍ഷത്തിനു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ ട്രാഫിക്, സെവന്‍സ് തുടങ്ങിയ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.