ഡബ്ലിന്‍ : കോവിഡ് -19ന്റെ ആഘാതത്തിലും വോള്‍സ് വോഗണ്‍ ലാഭത്തിലേക്ക് മടങ്ങുന്നു.പല രാജ്യങ്ങളിലും കോവിഡ് രണ്ടാം തരംഗ ഭീഷണിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഭയം നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കാര്‍ നിര്‍മ്മാണ കമ്പനി ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3.2 ബില്ല്യണ്‍ യൂറോ ലാഭമുണ്ടാക്കിയെന്നാണ് സ്ഥിരീകരിച്ചത്.
രണ്ടാം പാദത്തില്‍ നഷ്ടത്തിലെത്തിലെത്തിയ കമ്പനിയ്ക്ക് ചൈനയിലെ വാഹന ആരാധകരാണ് രക്ഷയായത്. കാര്‍ വ്യവസായത്തെ കോവിഡ് -19 പാന്‍ഡെമിക്കില്‍ നിന്ന് കരകയറാന്‍ സഹായിക്കുകയായിരുന്നു ചൈനയുടെ വര്‍ധിച്ച ഡിമാന്റ്.
എന്നാല്‍ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും വര്‍ദ്ധിച്ചുവരുന്ന അണുബാധകളുടെ രണ്ടാം തരംഗവും അതിന്റെ ആഭ്യന്തര വിപണിയായ ജര്‍മ്മനിയിലെ ഭാഗിക ലോക്ക് ഡൗണും വ്യാപകമായ വിപണി വീണ്ടെടുക്കലിനെ ബാധിക്കുമെന്ന നേരിയ ആശങ്കയും ഉയരുന്നുണ്ട്.
ഭയപ്പെട്ട അത്രയും ഭീഷണി കാര്‍ വ്യവസായത്തിന് പാന്‍ഡെമിക്ക് കാലത്തുണ്ടാകില്ലെന്നതിന്റെ തെളിവുകളാണ് വോള്‍സ് വോഗണ്‍ മുന്നേറ്റമെന്നാണ് കണക്കുകൂട്ടുന്നത്.ഫോര്‍ഡ്, ബിഎംഡബ്ല്യു, ഫിയറ്റ് ക്രിസ്ലര്‍, ടൊയോട്ട എന്നീ കാര്‍ നിര്‍മ്മാതാക്കളും കഴിഞ്ഞ ആഴ്ചകളില്‍ പ്രതീക്ഷിച്ചതിലും മികച്ച വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അതേസമയം, വിശകലന വിദഗ്ധരുടെ കണക്കുകളെ മറികടന്ന്, ബ്രൂയിംഗ് ഭീമനായ ആന്‍ഹ്യൂസര്‍-ബുഷും ലാഭം കൈവരിച്ചു.റോയല്‍ ഡച്ച് ഷെല്‍ അതിന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.