head1
head3

ദേവ് മോഹന്റെ പുതിയ സിനിമ ‘ പുള്ളി’

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി എന്ന സിനിമയിലാണ് താരം നായകനാകുന്നത്.  സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമല്ല. 

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളുടെ സംവിധായകനാണ് ജിജു അശോകൻ. അടുത്ത മാസം 15ന് ആണ് ചിത്രീകരണം തുടങ്ങുക. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. ഏറെ അഭിനയപ്രാധാന്യമുള്ളതായിരിക്കും ദേവിന്റെ കഥാപാത്രമെന്നാണ് സൂചന.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.