ഡബ്ലിന്‍ സിറ്റിയില്‍ 1102 ബില്‍ഡ് ടു റെന്റ് വീടുകള്‍ക്ക് അനുമതി, താലയില്‍ 500 പുതിയ വീടുകള്‍, ചെറിവുഡില്‍ ഉയരുന്നത് ആറായിരം വീടുകള്‍
ഡബ്ലിന്‍ : ഡബ്ലിനില്‍ 1102 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്ക് സിറ്റി കൗണ്‍സില്‍ അനുമതി നല്‍കി.
992 ബില്‍ഡ്ടുറെന്റ് അപ്പാര്‍ട്ട്‌മെന്റുകളും ഡബ്ലിനിലെ പ്രാന്തപ്രദേശത്ത് 110 അപ്പാര്‍ട്ടുമെന്റുകളുമാണ് പദ്ധതിയിലുള്‍പ്പെടുന്നത്.
നൂറുകണക്കിന് ആവശ്യക്കാര്‍ സ്വന്തമായി വീടുകള്‍ക്കായി കാത്തിരിക്കെ ബില്‍ഡ് ടു റെന്റ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന നിലപാടുമായി ഭവനമേഖലയിലെ ഉപഭോക്തൃസംഘടനകള്‍ രംഗത്തെത്തി കഴിഞ്ഞു. ഫലപ്രദമായി വാടക നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ സാധാരണക്കാരെ ഇത് ദോഷകരമായി ബാധിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
ഡബ്ലിനിലെ ഓള്‍ഡ് നേസ് റോഡിലെ റോയല്‍ ലിവര്‍ അഷ്വറന്‍സ് പാര്‍ക്കിലെ ഷോര്‍വാലെ ഇന്‍വെസ്റ്റ്‌മെന്റിന്റെ പദ്ധതിയില്‍ ഏഴ് മുതല്‍ 18 നിലകള്‍ വരെ ഉയരമുള്ള ഒമ്പത് കെട്ടിടങ്ങളുണ്ടാകും. ഓഫീസുകളും 203 യൂണിറ്റ് ബില്‍ഡ്ടുറെന്റ് ഷെയേര്‍ഡ് പാര്‍പ്പിട പദ്ധതിയും ഇതില്‍പ്പെടുന്നു.
ബിഒസി ഗ്യാസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിറ്റി കൗണ്‍സില്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. 18 നിലകളുള്ള ‘ലാന്‍ഡ്മാര്‍ക്ക്’ ടവറിന് 77.6 മീറ്റര്‍ ഉയരമുണ്ടാകും. റിപ്പോര്‍ട്ടനുസരിച്ച് പൊതു അടിസ്ഥാന സൗകര്യങ്ങളും മറ്റും ഉപയോഗിക്കുന്നതിനായി ഡെവലപ്പര്‍ 7.689 മില്യണ്‍ യൂറോ കൗണ്‍സിലിന് നല്‍കണം.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡവലപ്പര്‍ സമര്‍പ്പിച്ച പുതുക്കിയ പ്ലാന്‍ അംഗീകരിച്ചാണ് പദ്ധതിക്ക് കൗണ്‍സില്‍ പച്ചക്കൊടി നല്‍കിയത്. പ്രധാന റോഡിന് സമീപം ഉപയോഗയോഗ്യമല്ലാത്ത നഗര ഭൂമിയുടെ പുനര്‍വികസനം സാധ്യമാക്കുന്നതാണ് പദ്ധതിയെന്ന് കൗണ്‍സില്‍ പ്ലാനിംഗ് റിപ്പോര്‍ട്ട് പറയുന്നു.
സിന്‍ ഫെയ്ന്‍ ടിഡി, ഏംഗസ് ഒ സ്‌നോഡെയ്ഗ് മാത്രമാണ് കൗണ്‍സിലില്‍ പദ്ധതിയെ എതിര്‍ത്തത്. ഈ സൈറ്റിന് സമീപമുള്ള ബിഒസിപ്ലാന്റ് ഉള്‍പ്പെടയുള്ള ചില പരിസ്ഥിതി ബന്ധിത സംഘടനകളും പ്രോജക്ടിനെ എതിര്‍ത്തിരുന്നു.
താലയില്‍ 500 വീടുകള്‍ക്ക് അനുമതി
സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ താലയിലെ സിറ്റിവെസ്റ്റിന് സമീപമുള്ള കിള്ളിനര്‍ഡാന്‍ പ്രദേശത്ത് 500 വീടുകള്‍ക്കുള്ള അനുമതിയും കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. ഇതില്‍ 60 ശതമാനം അഫോര്‍ഡബിള്‍ വീടുകളും 20 ശതമാനം സോഷ്യല്‍ ഹൗസിംഗും ബാക്കി പ്രൈവറ്റ്വീടുകളുമാണ്.
ഒരു കമ്യൂണിറ്റി സെന്ററും ഇവിടെ പുതുതായി അനുവദിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വീടുകള്‍ പൂര്‍ത്തിയാവുമെന്നാണ് കൗണ്‍സിലിന്റെ പ്രതീക്ഷ.
ഡണ്‍ലേരി ചെറിവുഡില്‍ പണി പുരോഗമിക്കുന്നു
2014 ല്‍ പ്രാഥമികാനുമതി ലഭിച്ചു മൂന്ന് വര്‍ഷം മുമ്പ് പണി ആരംഭിച്ച ചെറിവുഡിലെ വന്‍കിട പദ്ധതിയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്.
ഡബ്ലിനിലെ ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ബില്‍ഡ് റ്റു റെന്റ് പദ്ധതിയുടെ ഭാഗമായി ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിന് കിഴില്‍ പണിയുന്ന 1269 വീടുകളാണ് പൂര്‍ത്തിയായി വരുന്നത്.
ഇവിടെ സ്വകാര്യ ഡെവലപ്പര്‍മാരായ ഹൈന്‍സ് പണിയുന്ന വീടുകള്‍ വാടകയ്ക്ക് നല്കാനായാണ് ഉപയോഗപ്പെടുത്തുക.റീ ബില്‍ഡിംഗ് അയര്‍ലണ്ട് പദ്ധതിയുടെ ഭാഗമായി അഫോര്‍ഡബിള്‍ സ്‌കീം വഴിയായി രാജ്യത്ത് ഇതാദ്യമായി നിര്‍മ്മിക്കുന്ന ബില്‍ഡ് റ്റു റെന്റ് പ്രൊജക്റ്റാണ് ഡണ്‍ലേരിയിലേത്.
ആകെ 6 000 വീടുകളാണ് ചെറിവുഡ് മേഖലയില്‍ നിര്‍മ്മിക്കപ്പെടുക. ഇവയില്‍ 4000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. 30,000 പേര്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ചെറിവുഡ് പദ്ധതിയിലെ 400 വീടുകള്‍ സോഷ്യല്‍ ഹൗസിങ്ങിനായി ഉപയോഗപ്പെടുത്തും.
ടൗണിന് പുറത്ത് സ്ടാറ്റജിക് ഏരിയയായി പരിഗണിക്കപ്പെടുന്ന സ്ഥലത്ത് 2,000 വീടുകള്‍ കൂടി നിര്‍മ്മിക്കും.രാജ്യത്തെ ഏറ്റവും വലിയ വികസനപ്രവര്‍ത്തനങ്ങളിലൊന്നായാണ് ചെറിവുഡ് വിലയിരുത്തപ്പെടുന്നത്. ഡണ്‍ഡ്രം ടൗണ്‍ സെന്ററിന്റെ രണ്ടിരട്ടി വലിപ്പമുണ്ടാകും ചെറിവുഡ് സിറ്റിക്ക്,
നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാത്രം മേഖലയ്ക്കുള്ളില്‍ 5.4 കിമീ റോഡിനാണ് അനുമതി നല്കിയിരിക്കുന്നത് ,ഇവയിലുംകൂടുതല്‍ ഭാഗവും നിര്‍മ്മിച്ചുകഴിഞ്ഞു3,000 ഓക്ക്, ചെറി മരങ്ങളും വഴിയോരത്ത് നട്ടുപിടിപ്പിക്കും.
875 മില്ല്യണ്‍ യൂറോയായിരുന്നനിര്‍മ്മാണത്തുക ഇനിയും വര്‍ദ്ധിക്കുമെന്നണ്. തിയറ്റര്‍, റീട്ടെയ്ല്‍ സ്റ്റോറുകള്‍, റസ്റ്ററന്റുകള്‍, ബാറുകള്‍, ഹെല്‍ത്ത് സെന്റര്‍, ലൈബ്രറി, ആരാധനാലയം, ഓഫിസുകള്‍ എന്നിവ ഇവിടെ നിര്‍മ്മിക്കും. 82 ഏക്കറിലായി 3 പാര്‍ക്കുകളും നിര്‍മ്മിക്കുന്നുണ്ട്..
എം 50,എന്‍ 11,ലുവാസ് ലെയിന്‍ എന്നിവ ചെറിവുഡിനോട് ചേര്‍ന്ന് കിടക്കുന്നു എന്നതിനാല്‍ ഡബ്ലിനിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്.
ബ്ളാക്ക് റോക്ക്, ഡണ്‍ലേരി, ബ്രേ എന്നിവിടങ്ങളില്‍ നിന്നും പത്തു മിനുട്ടിനുള്ളില്‍ ചെറിവുഡിലെത്താം. ചെറിവുഡിലെ ട്യുള്ളി പാര്‍ക്കില്‍ 700 കുട്ടികള്‍ക്ക് പഠന സൗകര്യമുള്ള സ്‌കൂളിനും പ്ലാനിംഗ് പെര്‍മിഷന്‍ ലഭിച്ചു കഴിഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.