head3
head1

ഡബ്ലിനില്‍ നിന്ന് പാരീസിലേയ്ക്ക് ഹൈ സ്പീഡ് പാത നിര്‍മ്മിക്കാന്‍ ഇ യൂ പഠന റിപ്പോര്‍ട്ട്  യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കും

ഡബ്ലിന്‍: ചരക്ക് ഗതാഗതങ്ങള്‍ക്കും,യാത്രയ്ക്കുമായി  ബ്രിട്ടനെ  ആശ്രയിക്കുന്ന അയര്‍ലണ്ടിന്റെ ഗതികേടിന് മാറ്റം വരുമോ ?

ഡബ്ലിനെ പാരീസുമായി ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയില്‍ ശൃംഖല നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന്റെ ഗതാഗത വിപുലീകരണത്തില്‍ പഠനപദ്ധതി പ്രകാരമാണ് കഴിഞ്ഞ ദിവസം   പ്രസിദ്ധീകരിച്ചത്.

പൊതുഗതാഗതത്തിലൂടെ യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നാല് റൂട്ടുകളാണ് അള്‍ട്രാ റാപ്പിഡ്-ട്രെയിന്‍ നെറ്റ്വര്‍ക്ക് പ്ലാനിലുള്ളത്.ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 250-350 കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.ഇത് യൂറോപ്യന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവരുടെ വിമാന യാത്രയുടെ ആവശ്യകത കുറയ്ക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനം കുറയ്ക്കുകയും ചെയ്യും.

വിയന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് സ്റ്റഡീസ് പ്രസിദ്ധീകരിച്ച പദ്ധതിയനുസരിച്ച് രണ്ട് ട്രില്യണ്‍ യൂറോ വരെ ചിലവഴിക്കേണ്ട പദ്ധതി പത്ത് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാം എന്നാണ് പഠനറിപ്പോര്‍ട്ട്.

പൊതുജനാരോഗ്യം, ഡീകാര്‍ബണൈസേഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലേയ്ക്ക്നീക്കി വെയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്റെകോവിഡ് 19ഫണ്ടില്‍ നിന്നും പദ്ധതി ചിലവ് കണ്ടെത്താമെന്നാണ് നിഗമനം.

മൊത്തം 2 ട്രില്യണ്‍ യൂറോയില്‍ നിന്ന് 550 ബില്യണ്‍ യൂറോ ഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഐറിഷ്, ഫ്രഞ്ച് തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനായി മാത്രം ചിലവഴിക്കേണ്ടി വരും..

ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് അനുസരിച്ച് ഡബ്ലിനില്‍ നിന്നും ആരംഭിക്കുന്ന റെയില്‍ പാത കോര്‍ക്ക് നഗരത്തിലൂടെ ഫ്രാന്‍സിലെ ബ്രെസ്റ്റ് നഗരം വരെയുള്ളപ്രദേശങ്ങളില്‍ ഫെറി വഴി കടല്‍ കടന്നെത്തുന്ന വിധമാണ് ഒരുക്കുന്നത്. ഡബ്ലിന്‍-പാരീസ് റൂട്ട്  ബ്രെക്സിറ്റിന്റെ   പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ലിസ്ബണ്‍ മുതല്‍ ഹെല്‍സിങ്കി വരെയും,, ബ്രസ്സല്‍സ് മുതല്‍ വാലറ്റ  വരെയും, ബെര്‍ലിന്‍ മുതല്‍ നിക്കോസിയ വരെയുമുള്ള മറ്റ് മൂന്ന് ലിങ്കുകള്‍ അതിവേഗ പാതയില്‍ ഉള്‍പ്പെടുന്നു.ഇതോടെ യൂറോപ്പിലെങ്ങുമുള്ള നഗരങ്ങളെ പരസ്പരം ബന്ധിപ്പിയ്ക്കാനാവും.

‘യൂറോപ്യന്‍ യൂണിയന്റെ എല്ലാ തലസ്ഥാന നഗരങ്ങളെയും പടിഞ്ഞാറന്‍ ബാല്‍ക്കന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത് കൂടിയാണ്    യുആര്‍ടി (യൂറോപ്യന്‍ റയില്‍ ട്രാവല്‍ ) ശൃംഖല.
ഐറിഷ് മലയാളി ന്യൂസ് 

Comments are closed.