ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നാരദൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉണ്ണി. ആർ രചന നിർവഹിക്കുന്ന സിനിമയിൽ ടൊവിനോ, അന്ന ബെൻ, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ അഭിനയിക്കുന്ന ആഷിഖ് അബു ചിത്രം കൂടിയാണ് ‘നാരദൻ’.
ജാഫർ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരൻ എഡിറ്റിംഗും ശേഖർ മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഒപിഎം ഡ്രീം മിൽ ആണ് ബാനർ.

ഐറിഷ് മലയാളി ന്യൂസ്


 
			 
						
Comments are closed.