ധനുഷ് നായകനാകുന്ന കർണൻ എന്ന സിനിമയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെന്ന് ധനുഷ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. മാരി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ധനുഷ് തന്റെയും സംവിധായകന്റെയും ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. മലയാളി താരം രജിഷയാണ് ചിത്രത്തിലെ നായിക.
മാരി ശെൽവരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇത്. പരിയേറും പെരുമാൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാരി സെൽവരാജ്. രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് ഇത്. മലയാളി താരം ലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ അഭിനയം തന്നെയായിരിക്കും സിനിമയുടെ ആകർഷണം. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
സിനിമയിലെ സഹപ്രവർത്തകർക്ക് ചിത്രീകരണം പൂർത്തിയായതിന് ധനുഷ് നന്ദി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.