കോവിഡ് കാലത്തെ അവാര്‍ഡ്… 72-ാമത് എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു… പുരസ്‌കാരം വിതരണം ചെയ്തത് പിപിഇ കിറ്റ് ധരിച്ച്….
കോവിഡ് കാലത്തെ വ്യത്യസ്ഥ കാഴ്ചയായി ഈ വര്‍ഷത്തെ എമ്മി അവാര്‍ഡ് പ്രഖ്യാപനം.
കോവിഡ് പ്രതിസന്ധിക്കിടെ ആളും ആരവവുമില്ലാതെയാണ് മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള 72-ാമത് എമ്മി അവാര്‍ഡുകള്‍ ഇത്തവണ ഓണ്‍ലൈനായി പ്രഖ്യാപിച്ചത്.
പിപിഇ കിറ്റും മാസ്‌കും ധരിച്ചെത്തിയ ആളുകളാണ് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ഇതും ചടങ്ങിനെ വ്യത്യസ്ഥമാക്കി.
എച്ച്ബിഒയുടെ സക്സെഷന്‍ ആണ് മികച്ച ഡ്രാമ സീരിസ്. ഇതേ സീരിസിലൂടെ ജെറെമി സ്‌ട്രോങിനെ മികച്ച നടനായും ആന്‍ഡ്രിജി പരേഖിനെ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സക്സെഷന്‍ നേടി. ജെസി ആംസ്‌ട്രോങിന്റേതാണ് തിരക്കഥ.
സെന്‍ഡായാ ആണ് മികച്ച നടി (സീരിസ് യുഫോറിയ).
മികച്ച സഹനടിക്കുള്ള അവാര്‍ഡ് ജൂലിയ ഗാര്‍നെറും (സീരിസ് ഒസാര്‍ക്) , മികച്ച സഹനടനുള്ള അവാര്‍ഡ് ബില്ലി ക്രുഡപ്പും ( സീരിസ് ദി മോര്‍ണിങ് ഷോ) സ്വന്തമാക്കി.
ആളൊഴിഞ്ഞ ലോസ്ആഞ്ചല്‍സ് തിയേറ്ററില്‍ ജിമ്മി കിമ്മെല്‍ ആണ് അവതാരകനായി എത്തിയത്.
റെഡ് കാര്‍പ്പറ്റോ താരങ്ങളുടെ ആഢംബര പ്രകടനമോ ഒന്നുമില്ലാതെ നോമിനേഷന്‍ നേടിയവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തതും കോവിഡ് കാലത്തെ പുതിയ കാഴ്ചയായി.
ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍
ഔട്ട്സ്റ്റാന്‍ഡിങ് ലിമിറ്റഡ് സീരിസ് അവാര്‍ഡ് വാച്ച്‌മെന്‍ സ്വന്തമാക്കി.
മികച്ച സംവിധാനം മരിയ ഷ്രേഡെര്‍
മികച്ച നടന്‍ മാര്‍ക് റുഫല്ലോ (ഐ നോ ദിസ് മച്ച് ഈസ് ട്രു)
മികച്ച നടി റെജിന കിങ് (വാച്ച്‌മെന്‍)
മികച്ച സഹനടി ഉസോ അബുദ
മികച്ച സഹനടന്‍ യാഹ്യ അബ്ദുള്‍ മതീന്‍
ഐറിഷ് മലയാളി ന്യൂസ്
Comments are closed.