ഡബ്ലിന്‍ : സ്ഥാനമൊഴിയാനിരിക്കെ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് രോഗബാധിതനായി ആശുപത്രിയില്‍.
പ്രസിഡന്റിന് ആന്റി ബയോട്ടിക്കുകള്‍ തുടരുകയാണെന്ന് സെന്റ് ജെയിംസ് ആശുപത്രി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.ചികിത്സയെ തുടര്‍ന്ന് ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും പ്രസിഡന്റ് നല്ല മാനസികാവസ്ഥയിലാണെന്നും ആശുപത്രി വ്യക്തമാക്കി.
നവംബര്‍ 11നാണ് നിയുക്ത പ്രസിഡന്റ് കാതറിന്‍ കൊണോലി(84)യുടെ സത്യപ്രതിജ്ഞ.അതുവരെ ഹിഗ്ഗിന്‍സ് പദവിയില്‍ തുടരും.വിജയത്തില്‍ ഹിഗ്ഗിന്‍സ് കൊണോലിയെ അഭിനന്ദിച്ചിരുന്നു.അടുത്ത മാസം സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കുന്ന നിയുക്ത പ്രസിഡന്റിന് തന്റെ ഓഫീസ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് പ്രസ്താവനയില്‍ ഹിഗ്ഗിന്‍സ് പറഞ്ഞു.സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച അദ്ദേഹം ചായ സല്‍ക്കാരവും നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നേരിയ പക്ഷാഘാതം ബാധിച്ച് പ്രസിഡന്റ് ഒരാഴ്ചയിലധികം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ അദ്ദേഹം പൊതുപരിപാടികളില്‍ നിന്നും വിട്ടു നിന്നു.പിന്നീട് രണ്ട് വാക്കിംഗ് സ്റ്റിക്കുകള്‍ ഉപയോഗിച്ചിരുന്നു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

