head1
head3

ഓസ്‌കർ മത്സരത്തിന് ‘സൂരറൈ പോട്ര്’

കോവിഡ് പശ്ചാത്തലത്തിൽ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ തമിഴ് ചിത്രം’സൂരറൈ പോട്ര്’ അഭിമാന നേട്ടത്തിൽ. ഇത്തവണത്തെ ഓസ്‌കറിന് ‘സൂരറൈ പോട്രും’ മത്സരത്തിനുണ്ട് എന്ന അപൂർവ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാവിഷയമായിരുന്നു. വലിയ പ്രേഷകശ്രദ്ധമാണ് ചിത്രത്തിന് ലഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ലോകം മുഴുവൻ തിയറ്ററുകൾ അടഞ്ഞുകിടന്ന വർഷമാണ് കടന്നുപോയത് എന്നത് പരിഗണിച്ച് ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങൾക്കും ഇത്തവണ ഓസ്‌കർ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം അക്കാദമി നൽകുന്നുണ്ട്. അതുപ്രകാരമാണ് ‘സൂരറൈ പോട്രും’ ഓസ്‌കർ മത്സരത്തിൽ പങ്കെടുക്കുന്നത്. പൊതുവിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുന്നത്. മികച്ച നടൻ, നടി, സംവിധാനം, സംഗീത സംവിധാനം, കഥാരചന തുടങ്ങിയ പ്രധാന വിഭാഗങ്ങളിലടക്കം മത്സരിക്കാനുള്ള സാധ്യതയാണ് ഇതോടെ ചിത്രത്തിന് തെളിയുന്നത്. അക്കാദമിയുടെ സ്‌ക്രീമിംഗ് റൂമിൽ ഇന്നുമുതൽ ചിത്രം പ്രദർശനത്തിന് ഉണ്ടാവും. പ്രദർശനങ്ങൾ കാണുന്ന അക്കാദമി അംഗങ്ങളുടെ വോട്ടുകളും നോമിനേഷനും അനുസരിച്ചാണ് മത്സരം മുന്നോട്ടുപോകുന്നത്.

ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിന്റെ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപർണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

 

ഐറിഷ് മലയാളി ന്യൂസ്

Comments are closed.