head1
head3

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിലേക്ക്; പേര് ‘ഗൂഗിൾ കുട്ടപ്പൻ’

സുരാജ് വെഞ്ഞാറമൂടിനെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. റീമേക്കിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളിൽ സംവിധായകൻ കെ.എസ് രവികുമാറാണ് എത്തുന്നത്. ഗൂഗിൾ കുട്ടപ്പൻ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്.

തമിഴ് ബിഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 15 മുതൽ തെങ്കാശി, കുത്രലം എന്നിവിടങ്ങളിലായി ഷൂട്ടിങ് ആരംഭിക്കും. ഏപ്രിലിൽ വിദേശത്ത് പത്തു ദിവസത്തെ ഷൂട്ടിങും നടക്കും. രവികുമാർ തന്നെയാണ് തമിഴ് റീമേക്ക് നിർമ്മിക്കുന്നത്.

നാട്ടിൻപുറത്തുകാരൻ ഭാസ്‌കരൻ പൊതുവാളിന് വിദേശത്തുള്ള മകൻ സഹായത്തിന് റോബോട്ടിനെ അയക്കുന്നതും പിന്നീട് പൊതുവാളും റോബോട്ടും തമ്മിലുള്ള അടുപ്പവുമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ പ്രമേയം. ചിത്രത്തിലെ അഭിനയത്തിന് സുരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.