ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര.
കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
‘നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്’, എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
അതേസമയം, ഡിസംബര്‍ 8 ചൊവ്വാഴ്ച സമരവുമായി ബന്ധപ്പെട്ട് ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനത്തേക്കുള്ള റെയില്‍ റോഡ് ഗതാഗതം അന്ന് പൂര്‍ണമായി തടയുമെന്നും, രാജ്യത്തെ എല്ലാ ഹൈവേ ടോള്‍ഗേറ്റുകളിലും സമരവുമായി ഇരിക്കുമെന്നും കര്‍ഷകസംഘടനാപ്രതിനിധികള്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.