ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പുതുതായി അയ്യായിരം നഴ്‌സുമാരെയെങ്കിലും കൂടി അധികമായി നിയമിച്ചാലേ ആരോഗ്യ പരിചരണരംഗത്തെ ദൗര്‍ലഭ്യവും ,പ്രതിസന്ധിയും പരിഹരിക്കാനാവുകയുള്ളുവെന്ന് ഐ എന്‍ എം ഓ.
ഇന്ന് രാവിലെ നടന്ന കോവിഡ് 19 പാര്‍ലിമെന്ററി സമിതി മീറ്ററിംഗിന് മുമ്പിലാണ് ഐ എന്‍ എം ഓ യുടെ ജനറല്‍ സെക്രട്ടറി ഫില്‍നി ഷീഗ്ദ തെളിവുകള്‍ നിരത്തി നിലപാടുകൾ വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ച ശേഷം അസുഖമുക്തമായെങ്കിലും, രോഗലക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്ന ഏതാനം നഴ്സുമാരുടെ അനുഭവങ്ങളും പാര്‍ലിമെന്ററി സമിതിയ്ക്ക് മുമ്പില്‍ വിവരിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമായിഅയര്‍ലണ്ടില്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ നേടിയത് രണ്ടായിരത്തോളം പുതിയ നഴ്സുമാരാണ്.
പ്രൈവറ്റ് പൊതു മേഖലാ സ്ഥാപനങ്ങളിലായി ഇവരില്‍ ബഹുഭൂരിപക്ഷത്തിനും നിയമനം ലഭിച്ചെങ്കിലും, കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് അയര്‍ലണ്ടില്‍ ആദ്യ ഘട്ടത്തില്‍ എത്താനായത് ഇരുനൂറോളം പേര്‍ക്ക് മാത്രമാണ്. കോവിഡ് -19 വ്യാപനം മൂലം ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും , ജൂണ്‍ മാസത്തിന് ശേഷം ഇപ്പോള്‍ പല ബാച്ചുകളിലായി ഇവരില്‍ ഭൂരിപക്ഷം പേരും അയര്‍ലണ്ടില്‍ എത്തികൊണ്ടിരിക്കുകയാണ്.
2008 ലെ റിസഷന്‍ കാലത്തിന് ശേഷം ഉണ്ടായ സ്റ്റാഫിംഗ് കുറവ് ഇപ്പോഴും തുടരുകയാണെന്ന് ഐഎന്‍എംഒ ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ച് മാസം വരെ 864 ഹെല്‍ത് വര്‍ക്കേഴ്‌സിന് അയര്‍ലണ്ടില്‍ നിന്നും വര്‍ക്ക് വിസ ഇഷ്യു ചെയ്തിരുന്നു. ലോക്‌ഡൌണ്‍ നീങ്ങിയതോടെ അവര്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.ആഗസ്റ്റ് മാസത്തോടെ കൂടുതല്‍ പേര്‍ അഡാപ്‌റ്റേഷനും,ആപ്റ്റിറ്യൂട്ട് ടെസ്റ്റിനുമായി അയര്‍ലണ്ടിലെത്തും.
ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റല്‍, സെന്റ് വിന്‍സെന്റ് യൂണിവേഴ്‌സിറ്റി, ഹോസ്പിറ്റല്‍, ചില്‍ഡ്രന്‍സ് ഹെല്‍ത്ത് അയര്‍ലണ്ട് , സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ബീക്കണ്‍,ഡ്രോഗെഡയിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ഹോസ്പിറ്റല്‍ , എന്നിവിടങ്ങളില്‍ മാത്രമായി 593 വര്‍ക്ക് വിസ അനുവദിച്ചു. ഇവരില്‍ ബഹുഭൂരിപക്ഷവും ,മലയാളികളായ നഴ്‌സുമാരാണ്.
ഇപ്പോള്‍ അയര്‍ലണ്ടിലേക്ക് നഴ്‌സുമാരുടെ ഉദാരമാക്കിയിട്ടുണ്ട്. ഭാഷാ യോഗ്യതയില്‍ അടക്കം ഒട്ടറെ ഇളവുകള്‍ വരുത്തിയിട്ടുമുണ്ട്.
കോവിഡ് -19 കാലത്ത് നഴ്‌സുമാര്‍ അനുഭവിച്ച യാതനകളെയും ത്യാഗങ്ങളെയും പാര്‍ലമെന്റ് കമ്മിറ്റിയില്‍ ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ അക്കമിട്ട് വിവരിച്ചു. കോവിഡ് കാലത്തെ ശിശു സംരക്ഷണത്തിനായി നഴ്സുമാര്‍ക്കുണ്ടായ അധികചെലവുകളും തിരികെ നല്‍കണമെന്നും വാര്‍ഷിക അവധികള്‍ കൂടുതല്‍ അനുവദിച്ചു കൊണ്ട് നഴ്സുമാര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഐ എന്‍ എം ഓ ആവശ്യപ്പെട്ടു.
ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികളെന്ന പേരില്‍ ചില പ്രതിസന്ധികളും ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നുണ്ട്. ഇത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധികളില്ലെന്നും പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും നഴ്‌സുമാര്‍ക്ക് മികച്ച പരിശോധന ആവശ്യമാണെന്നും ഐഎന്‍എംഒ നേതാവ് പറഞ്ഞു.
ആരോഗ്യസംരക്ഷണ ജീവനക്കാര്‍ക്കിടയിലെ അണുബാധനിരക്കാണ് സ്റ്റാഫിംഗ് ലെവലിനെ ബാധിക്കുന്ന പ്രധാന പ്രശ്നം.ആരോഗ്യപ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ അയര്‍ലണ്ടിലാണ് . രാജ്യത്തെ സംബന്ധിച്ചിടത്തോളം അതൊരു തികഞ്ഞ നാണക്കേടാണെന്നുംഐഎന്‍എംഒ ആരോപിച്ചു.രാജ്യത്തെ പത്ത് കോവിഡ് കേസുകളില്‍ ഒന്ന് ആരോഗ്യപ്രവര്‍ത്തകരുടേതാണ്.. ഇത് കാണാതെ പോകരുതെന്ന് ഫില്‍ നി ഷീഗ്ദ ആവശ്യപ്പെട്ടു.
Comments are closed.