ഡബ്ലിന്‍: സ്ഥാനമൊഴിയുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗിന്‍സിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചു. ആറസ് ആന്‍ ഉഅച്തറൈന്‍ (രാഷ്ട്രപതി ഭവന്‍) സ്ഥിരീകരിച്ചതനുസരിച്ച്, പ്രസിഡന്റ് ഹിഗിന്‍സിനെ സെന്റ് ജെയിംസ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അദ്ദേഹത്തിന് ഉണ്ടായിരുന്ന അണുബാധ ഗൗരവമുള്ളതല്ലെങ്കിലും ആന്റിബയോട്ടിക് ചികിത്സ ലഭിക്കുന്നതിനായി അദ്ദേഹം ആശുപത്രിയില്‍ തുടരും.എങ്കിലും വൈകാതെ അദ്ദേഹം ആറസ് ആന്‍ ഉഅച്തറൈനിലേക്ക് മടങ്ങും.
നവംബര്‍ 11-ന് ഡബ്ലിന്‍ കാസില്‍ വച്ച് നടക്കുന്ന കാതറിന് കോണോലിയുടെ സ്ഥാനാരോഹണം വരെ മൈക്കല്‍ ഡി. ഹിഗിന്‍സ് പ്രസിഡണ്ട് സ്ഥാനത്ത് തുടരും.
ഇതിനിടെ, പ്രസിഡന്റ് ഹിഗിന്‍സ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്-ഇലക്ട് – കാതറിന് കോണോലിയെ ഫോണില്‍ വിളിച്ച് അവരുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

