തിരുവനന്തപുരം : വീണ്ടും പോലീസ് വേഷമണിഞ്ഞ് പൃഥ്വിരാജ്. ഛായാഗ്രാഹകന്‍ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ എസിപി സത്യജിത് എന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
സത്യം, കാക്കി, വര്‍ഗം, മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിയുടെ പോലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പൃഥിരാജ് ലൊക്കേഷനിലേക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
‘ അരുവി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരും ചേര്‍ന്നാണ് നിര്‍മ്മാണം.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.