തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ചിരഞ്ജീവി കോവിഡ് ടെസ്റ്റ് നടത്തിയത്.
തനിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കമുണ്ടായവരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും അദ്ദേഹത്തിന്റേതാണ്. നേരത്തെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ചില്‍ സിനിമയുടെ നിര്‍ത്തിവച്ചിരുന്നു. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോനിഡേല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് ചിത്രം നിര്‍മിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.