ടൊറന്റോ : ഒരു ദിവസം സൂര്യന്‍ ഉദിക്കാതിരുന്നാല്‍ എന്തായിരിക്കും സംഭവിക്കുക. ഒന്നും സംഭവിക്കില്ലെന്നാണ് വടക്കേ അമേരിക്കയിലെ അലാസ്‌കയിലെ ഉട്കിയാഗ്വിഗ് നിവാസികള്‍ പറയുക. കാരണം ഇനിയുള്ള രണ്ട് മാസക്കാലം ഈ നഗരത്തില്‍ സൂര്യന്‍ ഉദിക്കില്ല.
ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ ‘ധ്രുവരാത്രി’ എന്ന പ്രതിഭാസത്തെ തുടര്‍ന്നാണിത്. സൂര്യന്‍ ഉദിക്കാത്ത മാസങ്ങളെന്നാണ് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്.
ഈ പ്രതിഭാസത്തിന്റെ ഭാഗമായി അലാസ്‌കയിലെ ഉട്കിയാഗ്വിഗ് നിവാസികള്‍ക്ക് നേരം പുലരാന്‍ ഇനി 66 ദിവസം കാത്തിരിക്കണം. 
കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ ഈ വര്‍ഷം അവസാനമായി സൂര്യനെ കണ്ടത്. ബുധനാഴ്ച ഉച്ചയോടെ സൂര്യന്‍ അസ്മതിച്ചു. ഇനി ഈ വര്‍ഷം സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന്‍ ഉദിക്കൂവെന്ന് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു.
24 മണിക്കൂറും സൂര്യന്‍ ചക്രവാളത്തിന് താഴെയായിരിക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളെ ധ്രുവരാത്രി എന്ന് വിളിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് അലാസ്‌ക ഫെയര്‍ബാങ്ക്സ് സീ ഐസ് ഗ്രൂപ്പ് ഈ പ്രകൃതി വിസ്മയം വെബ്ക്യാമില്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.