head3
head1

എലോണ്‍ മസ്‌കിനോട് യുദ്ധം പ്രഖ്യാപിച്ച് ട്രംപ്… ആദ്യം മസ്‌ക്… പിന്നെ താരിഫ്

വാഷിംഗ്ടണ്‍ : ഉറ്റ കൂട്ടാളിയായിരുന്ന ടെസ്ല സി ഇ ഒ എലോണ്‍ മസ്‌കിനോട് യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച മുഴുവന്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇരുവരും വാക്പോര് നടത്തിയിരുന്നു.മസ്‌കുമായി സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി.വെള്ളിയാഴ്ച ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരിലൊരാള്‍ അറിയിച്ചിരുന്നു.എന്നാല്‍, മസ്‌കിനോട് സംസാരിക്കാന്‍ ട്രംപിന് താത്പര്യമില്ലെന്ന് വൈകാതെ വൈറ്റ് ഹൗസില്‍ നിന്നും അറിയിച്ചു.

എലോണിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുപോലുമില്ല. അവനൊരു പ്രശ്നമുണ്ട്. ‘പാവത്തിനൊരു പ്രശ്നമുണ്ടെന്ന് ‘ ഇന്നലെ രാവിലെ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

സര്‍ക്കാരിന്റെ ചെലവുചുരുക്കാനുള്ള വകുപ്പായ ഡോഡ്ജിന്റെ ചുമതല വഹിച്ചിരുന്ന മസ്‌ക് കഴിഞ്ഞയാഴ്ച അതില്‍ നിന്ന് പടിയിറങ്ങിയിരുന്നു. പിന്നാലെ, ട്രംപ് ‘മനോഹരം’ എന്നു വിശേഷിപ്പിച്ച ബജറ്റ് ബില്ലിനെ ‘അറപ്പുളവാക്കും വിധം മേച്ഛം’ എന്ന് വിമര്‍ശിച്ചു. ഇതോടെ ട്രംപിനു പിടിവിട്ടു. ട്രൂത്ത് സോഷ്യലിലൂടെ ശക്തനായ നേതാവായ ട്രംപും എക്സിലൂടെ ലോകത്തിലെ ഏറ്റവും ധനികനായ മസ്‌കും പോരു തുടര്‍ന്നു.

ജനപ്രതിനിധിസഭയില്‍ കഷ്ടിച്ചുകടന്നുകൂടിയ ട്രംപിന്റെ ബില്ലിനെ സെനറ്റില്‍ പരാജയപ്പെടുത്താന്‍ മസ്‌ക് ആവശ്യപ്പെട്ടു.ആദ്യം ഇത് കണക്കിലെടുക്കാതിരുന്ന ട്രംപ് വ്യാഴാഴ്ച മൗനം വെടിഞ്ഞു.’എലോണും ഞാനും തമ്മില്‍ നല്ല ബന്ധമായിരുന്നു. ഇനി അങ്ങനെയാകുമോ എന്നറിയില്ല’ എന്ന് വാര്‍ത്താലേഖകരോട് ട്രംപ് പറഞ്ഞു. ‘ഞാനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോറ്റേനെ’ എന്ന് മസ്‌ക് തിരിച്ചടിച്ചു. ട്രംപ് ഇറക്കുമതി താരിഫ് കൂട്ടുന്ന യു എസിനെ മാന്ദ്യത്തിലേക്കു നയിക്കുമെന്നും മസ്‌ക് പറഞ്ഞു. ട്രംപിനെ ഇംപീച്ച് ചെയ്യണമോ എന്ന കാര്യത്തില്‍ മസ്‌ക് അഭിപ്രായവും ആരാഞ്ഞു.

എലോണില്‍ ഞാന്‍ നിരാശനാണ്. ബില്ലിന്റെ ഉള്‍ക്കാര്യങ്ങളെല്ലാം ഇവിടെയിരിക്കുന്ന ആരെക്കാളും നന്നായി അയാളറിഞ്ഞു.അതിന്മേല്‍ ഇതു വരെ പ്രശ്നമുണ്ടായിരുന്നുമില്ല. വൈദ്യുത വാഹനങ്ങളെ ബാധിക്കുന്ന നീക്കം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് തോന്നിയതോടെ അദ്ദേ ഹത്തിന് പ്രശ്നമുണ്ടായി.തുടര്‍ന്നാണ് പ്രശ്നമുണ്ടാക്കിയത്- ട്രംപ് ആരോപിച്ചു.

‘ഞാനില്ലായിരുന്നെങ്കില്‍’ തിരഞ്ഞെടുപ്പില്‍ ട്രംപ് തോറ്റേനെയെന്നും ജനപ്രതിനിധിസഭ ഡെമോക്രാറ്റുകള്‍ പിടിക്കുമായിരുന്നുവെന്നും മസ്‌ക് പറഞ്ഞു. സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ 51-49 എന്ന നിലയിലാകുമായിരുന്നു. അദ്ദേഹം കാണിച്ചത് നന്ദികേടാണ്- മസ്‌ക് പറഞ്ഞു.

മസ്‌കിന്റെ സ്പെയ്‌സ് എക്സുമായും അതിന്റെ ഉപഗ്രഹ വിഭാഗമായ സ്റ്റാര്‍ലിങ്കുമായും സര്‍ക്കാരുണ്ടാക്കിയിരിക്കുന്ന കരാറുകള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെയെത്തിക്കാന്‍ ശേഷിയുള്ള ഏക യു എസ് പേടകം സ്പെയ്‌സ് എക്സിന്റെ ഡ്രാഗണ്‍ ആണ്. അത് ഡീ കമ്മിഷന്‍ ചെയ്യുമെന്ന് മസ്‌ക് ഭീഷണി മുഴക്കി.

എന്നാല്‍, പിന്നീട് അതില്‍ നിന്ന് പിന്‍മാറി.കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സമ്പന്നന്‍ ജെഫ്രി എപ്സ്സ്റ്റൈനുമായി ട്രംപിന് ബന്ധമുണ്ടെന്ന ആരോപണവുമുന്നയിച്ചു.വലിയ ബോംബാണ് കൈയ്യിലുള്ളതെന്നും മസ്‌ക് ആരോപിച്ചു.രേഖകള്‍ പുറത്തുവിടുമെന്നും മസ്‌ക് ഭീഷണിപ്പെടുത്തി.അതിനിടെ ട്രംപുമായി സമാധാനമുണ്ടാക്കൂ എന്ന ശതകോടീശ്വരന്‍ ബില്‍ ആക്മാന്റെ അഭ്യര്‍ഥനയോട് മസ്‌ക് അനുകുലമായി പ്രതികരിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.