ബുഡാപെസ്റ്റ് : യൂറോപ്യന്‍ യൂണിയന്‍ നിയമം ലംഘിച്ചെന്ന പേരില്‍ കോടതി കയറിയിട്ടും എല്‍ജിബിടിക്യു+ നിയമവിഷയത്തില്‍ കര്‍ക്കശമായ നിലപാടുമായി ഹംഗറി. 2021ലാണ് ഹംഗറി പാര്‍ലമെന്റ് കുട്ടികളുമായും കൗമാരക്കാരുമായും ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചും ലിംഗ വ്യക്തിത്വങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തുന്നത് നിരോധിക്കുന്ന ബില്‍ പാസാക്കിയത്.
ബില്‍ വന്നതോടെ കുട്ടികള്‍ക്ക് എല്‍ജിബിടിക്യൂ + ഐഡന്റിറ്റികളെക്കുറിച്ച് സര്‍ക്കാര്‍ ചിലവില്‍ വിദ്യാഭ്യാസം നല്‍കുന്ന ‘പരിപാടി ‘അവസാനിപ്പിച്ചു .എല്‍ജിബിടിക്യൂ + നെ, 18+ ആയി തരംതിരിച്ചിരിക്കുന്ന സിനിമകളും പുസ്തകങ്ങളും മാധ്യമങ്ങളും നിരോധിച്ചു.ഈ വര്‍ഷം മാര്‍ച്ചിലാണ് ഹംഗറി നിയമം പാസാക്കിയത്. തുടര്‍ന്ന് രാജ്യത്ത് എല്‍ജിബിടിക്യൂ + പ്രൈഡ് മാര്‍ച്ചുകള്‍ നിരോധിച്ചു.
ഹംഗറിക്കെതിരെ എ ജിയുടെ നിയമോപദേശം
ബില്ലിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഹംഗറിയും ഐഎല്‍ജിഎ-യൂറോപ്പ് അടക്കമുള്ള സംഘടനകളും രംഗത്തുവന്നിരുന്നു. ട്രീറ്റി നിയമലംഘനം ചൂണ്ടിക്കാട്ടി ഇ യു കമ്മീഷനും കളത്തിലിറങ്ങിയതോടെയാണ് ഹംഗറിയുടെ നിയമം പ്രതിക്കൂട്ടില്‍ കയറിയത്.എല്‍ജിബിടിക്യുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്ന ഹംഗറിയുടെ നിയമം യൂറോപ്യന്‍ യൂണിയന്‍ നിയമത്തിന്റെ ലംഘനമാണെന്ന് എ ജി പറയുന്നു.മനുഷ്യന്റെ അന്തസ്സ്, സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, നിയമവാഴ്ച, ന്യൂനപക്ഷ അവകാശങ്ങളടക്കമുള്ള ,മനുഷ്യാവകാശത്തോടുള്ള ആദരവ് എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമാണ് യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയെന്ന് ഇദ്ദേഹം വിശദീകരിച്ചു.ഹംഗറിയുടെ നിയമം യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളെ നിരസിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ആശങ്കപ്പെടുന്നു.
ഹംഗറിയും ഇയു കമ്മീഷനും നേരിട്ട് പോരിന്
നിയമത്തിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ ഹംഗറിക്കെതിരെ നീതിന്യായ കോടതിയില്‍ ലംഘന കേസ് ഫയല്‍ ചെയ്തത്.കോടതി ഈ നടപടി ശരിയാണെന്ന് ഇപ്പോള്‍ എ ജിയും വ്യക്തമാക്കി.യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന മൂല്യങ്ങളെ നിരസിച്ചെന്നും ഭരണഘടനാ ജനാധിപത്യത്തിന്റെ മാതൃകയില്‍ നിന്ന് വ്യതിചലിച്ചെന്നുമാണ് യൂറോപ്യന്‍ യൂണിയന്റെ നീതിന്യായ കോടതിയുടെ അഡ്വക്കേറ്റ് ജനറല്‍ തമേര കാപെട്ട ചൂണ്ടിക്കാട്ടിയത്.
അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം നീതിന്യായ കോടതിയെ ബാധിക്കില്ലെങ്കിലും കേസില്‍ നിയമപരമായ പരിഹാരം കാണേണ്ടതായി വരും. കേസില്‍ കോടതിയിലെ ജഡ്ജിമാര്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.അംഗരാജ്യം ഇയു നിയമത്തിന്റെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് നീതിന്യായ കോടതി കണ്ടെത്തിയാല്‍ പ്രശ്നം വഷളാകും. കോടതി വിധി കാലതാമസമില്ലാതെ പാലിക്കാന്‍ ബന്ധപ്പെട്ട രാജ്യം നിര്‍ബന്ധിതമാകും. അല്ലെങ്കില്‍ സാമ്പത്തിക പിഴകള്‍ പോലുള്ള തുടര്‍നടപടികളുമുണ്ടായേക്കാം.അതൊന്നും തങ്ങളെ ബാധിക്കുകയില്ലെന്ന നിലപാടിലാണ് ഹംഗറി.
എ ജി നിലപാടിനെ സ്വാഗതം ചെയ്ത് സംഘടനകള്‍
എല്‍ജിബിടിക്വു+ വിരുദ്ധ നിയമത്തിന് ഹംഗറിയിലും യൂറോപ്യന്‍ യൂണിയനിലും സ്ഥാനമില്ലെന്നാണ് എ ജി വ്യക്തമാക്കിയതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഹംഗറിയുടെ ഡയറക്ടര്‍ ഡേവിഡ് വിഗ് പറഞ്ഞു.പ്രൈഡ് വിരുദ്ധ നിയമം ഇയു നിയമത്തിന്റെ ലംഘനമായാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കിയെന്ന് എല്‍ജിബിടിക്വു+ അവകാശ സംഘടനയായ ഐഎല്‍ജിഎ-യൂറോപ്പ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.