head1
head3

ഇറാന്‍ ‘അവസാന അടി’ അടിക്കുന്നു,: സോരോക്ക ആശുപത്രി ഭാഗികമായി തകര്‍ത്തു ; തെക്കന്‍ ഇസ്രായേലില്‍ വ്യാപക നാശം

ബെര്‍ഷെബ (ഇസ്രായേല്‍): , ഇസ്രായേലിന്റെ തെക്കന്‍ നഗരമായ ബെര്‍ഷെബയിലെ സോരോക്ക മെഡിക്കല്‍ സെന്റ്‌ററിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ . ആശുപത്രിക്ക് വലിയ തോതില്‍ നാശനഷ്ടമുണ്ടായതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഇതുവരെയ്ക്കും ഇറാനില്‍ നിന്നുണ്ടായ ഏറ്റവും ശക്തമായ മിസൈല്‍ ആക്രമണമാണ് ഇന്ന് രാവിലെ ഇസ്രായേലില്‍ ഉണ്ടായത്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ആകാശത്തേക്കുയര്‍ന്ന പുകയും ,തകര്‍ന്ന കെട്ടിടങ്ങളും, നിലവിളിച്ചോടുന്ന ജനങ്ങളെയും കാണാം. ആശുപത്രിക്ക് ”വ്യാപകമായ നാശം” സംഭവിച്ചുവെന്ന് ആശുപത്രിയുടെ വക്താവ് വെളിപ്പെടുത്തി. അപകടകരമായ രാസവസ്തുക്കളുടെ ചോര്‍ച്ചയുടെ സാധ്യത ഉണ്ടെന്നതിനാല്‍, ജനങ്ങള്‍ക്ക് പ്രദേശത്തേക്ക് വരരുതെന്നും അധികാരികള്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രായേല്‍ സൈനിക വക്താവ് പറയുന്നതനുസരിച്ച് ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രാജ്യത്തെ മറ്റ് മൂന്ന് സിവിലിയന്‍ പ്രദേശങ്ങളിലും മിസൈലുകള്‍ പതിച്ചു. ഡസന്‍ കണക്കിന് ബലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിന് നേരെ ഉപയോഗിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ടെല്‍ അവിവ്, ജെറുസലേം എന്നീ പ്രധാന നഗരങ്ങളിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും, കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ ആക്രമണമാണിതെന്നതായും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

ഇറാനില്‍ ഇസ്രായേല്‍ പ്രതികരണം

അതേസമയം, ഇറാനിലെ അണുശക്തി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഖോണ്ടാബിലെ ഹെവി വാട്ടര്‍ റിയാക്ടറിന് സമീപം ഇസ്രായേല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറാക്, ഖോണ്ടാബ് എന്നീ നഗരങ്ങളിലെ ജനങ്ങളെ സുരക്ഷയുടെ പേരില്‍ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി (ISNA)യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആക്രമണത്തിന് മുന്‍പ് റിയാക്ടര്‍ ഒഴിപ്പിച്ചതിനാല്‍ ആണവവികരണ ഭീഷണി ഇല്ലെന്ന് ഇറാന്‍ അധികൃതര്‍ അവകാശപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.