head3
head1

ബള്‍ഗേറിയയിലും ഇനി ഔദ്യോഗിക കറന്‍സിയായി യൂറോ

ബ്രസല്‍സ് :യൂറോയെ ഔദ്യോഗിക കറന്‍സിയായി സ്വീകരിക്കുന്നതിന് ബള്‍ഗേറിയയ്ക്ക് ഇ സി ബിയുടെ അനുമതി. എല്ലാ മാനദണ്ഡങ്ങളും ബള്‍ഗേറിയ പാലിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2026 ജനുവരി 1 മുതല്‍ യൂറോ കറന്‍സി സ്വീകരിക്കാമെന്ന് ഇ സി ബി വ്യക്തമാക്കിയത്.ഇതോടെ യൂറോ മേഖലയില്‍ ചേരുന്ന 21ാമത്തെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമാകും ബള്‍ഗേറിയ.

പണപ്പെരുപ്പം മുതല്‍ സെന്‍ട്രല്‍ ബാങ്ക് നിയമനിര്‍മ്മാണം വരെയുള്ള നിരവധി ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

എന്നിരുന്നാലും അന്തിമ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ ധനമന്ത്രിമാരുടേതാണ്.ജൂലൈ ആദ്യം ഇവര്‍ ഈ രേഖയില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.രാഷ്ട്രീയ തീരുമാനം വന്നാല്‍ നിരക്ക് നിശ്ചയിക്കുന്ന ഭരണസമിതി ഉള്‍പ്പെടെയുള്ള ഇ സി ബി ഗ്രൂപ്പുകളില്‍ നിരീക്ഷകരായി ചേരാന്‍ ബള്‍ഗേറിയന്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ക്ഷണം ലഭിക്കും.

ബള്‍ഗേറിയ വര്‍ഷങ്ങളായി യൂറോ കറന്‍സിയില്‍ ചേരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പണപ്പെരുപ്പം അടക്കമുള്ള സുപ്രധാന മാനദണ്ഡങ്ങളില്‍ വീഴ്ച വന്നതിനാല്‍ പ്രവേശനം നീളുകയായിരുന്നു.എന്നാല്‍ പണപ്പെരുപ്പം ഏപ്രിലില്‍ 2.7% ശതമാനമായതോടെ ആ തടസ്സവും നീങ്ങുകയായിരുന്നു.മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബള്‍ഗേറിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യൂറോ സോണിലേക്കുള്ള ബള്‍ഗേറിയയുടെ പ്രവേശനം ഇ സി ബി പലതവണ വൈകിപ്പിച്ചിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.