അയര്‍ലണ്ടിലെ എയര്‍ ഇന്ത്യാ ദുരന്തത്തിന്റെ നാല്പതാം വാര്‍ഷികത്തില്‍ വീണ്ടുമൊരു ദുരന്തം, സങ്കടമറിയിച്ച് അയര്‍ലണ്ട്
ഇന്ത്യയില്‍ സംഭവിച്ചത് ഭയാനകവും വളരെ സങ്കടകരവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.എല്ലാ പ്രാര്‍ത്ഥനകളും ഇന്ത്യ, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളിലെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ട്. ഇത്രയധികം ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്.1985 ജൂണ്‍ 23ന് ഭീകരാക്രമണത്തെ തുടര്‍ന്ന് ഐറിഷ് തീരത്ത് വിമാനം തകര്‍ന്ന് എയര്‍ ഇന്ത്യന്‍ ഫ്ളൈറ്റ് ദുരന്തത്തിന്റെ 40ാം വാര്‍ഷികവേളയിലാണ് ഇത് സംഭവിച്ചത്.അതിനാല്‍ ഈ ദുരന്തത്തിന്റെ ആഘാതം അയര്‍ലണ്ടിന് വളരെ നന്നായി മനസ്സിലാക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
1985 ജൂണ്‍ മാസം 23ന് കാനഡയില്‍ നിന്നും ലണ്ടന്‍ വഴി ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ കനിഷ്‌ക വിമാനം അയര്‍ലണ്ടിനോടടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍, സിഖ് ഭീകരരുടെ ബോംബാക്രമണത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
വിമാന ജോലിക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് അവധിക്കാലം ചെലവഴിക്കാന്‍ യാത്ര പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെടയുള്ള ഇന്ത്യക്കാരായിരുന്നു.ഇരുപതിലധികം മലയാളികളാണ് അന്നത്തെ അപകടത്തില്‍ മരണപ്പെട്ടത്.

ദുരന്തത്തില്‍ അകപ്പെട്ടവരിലേറയും . സ്ഫോടനത്തില്‍ മരിച്ചവരുടെ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങള്‍ കുറച്ചെങ്കിലും കരയ്‌ക്കെത്തിച്ചത് അയര്‍ലണ്ടിലെ പടിഞ്ഞാറന്‍ തീരദേശ ഗ്രാമമായ അഹാകിസ്റ്റ എന്ന സ്ഥലത്തായിരുന്നു. ഈ ഗ്രാമത്തിലെ പഴയ തലമുറയ്ക്ക് ഇന്നും അത് വിങ്ങുന്ന ഓര്‍മ്മയായി അവശേഷിക്കുകയാണ്. തങ്ങളുടെ കണ്‍മുന്‍പില്‍ കാണപ്പെട്ട ആ ഭീകര ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്നും സ്വദേശവാസികളുടെ കണ്ണുകള്‍ നിറയുന്നത് കാണുവാന്‍ സാധിക്കും.
എല്ലാ വര്‍ഷവും ജൂണ്‍ 23 ന് കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ ദുഃഖാചരണം നടത്തുമ്പോള്‍ മരിച്ചവരുടെ ബന്ധുമിത്രാത്രികളും പരിസരവാസികളും അയര്‍ലന്‍ഡിലെ പ്രമുഖ ഇന്‍ഡ്യന്‍ സംഘടനകളും പുഷ്പഹാരം അര്‍പ്പിക്കുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും അനുശോചന സമ്മേളനങ്ങള്‍ നടത്തിപോരുകയും ചെയ്യാറുണ്ട്.
ദാരുണവും ഭയാനകവുമായ അപകടമാണിതെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ ഇദ്ദേഹം അനുശോചനം അറിയിച്ചു.
ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് 242 പേരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടയുടന്‍ തകര്‍ന്നത്. ഒരാളൊഴികെ എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്.ഇന്ത്യക്കാരായ 169യാത്രികരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.