head3
head1

അന്തരിച്ച ബിജു വറവുങ്കലിന് അയര്‍ലണ്ടിലെ മലയാളി സമൂഹം നാളെ അന്ത്യാഞ്ജലിയേകും

എന്നിസ്‌കോര്‍ത്തി: അന്തരിച്ച ഹോളി ഗ്രെയ്ല്‍ റെസ്റ്റോറന്റിന്റെ ഹെഡ് ഷെഫും ഉടമയുമായ ബിജുമോന്‍ ശ്രീധരന്‍ വറവുങ്കലിന് അന്ത്യാഞ്ജലിയേകാന്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം.

നാളെ ശനിയാഴ്ച) ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 7 വരെ എനിസ്‌കോര്‍ത്തി ബ്രൗണ്‍സ് ഫ്യൂണറല്‍ ഹോമില്‍ ((Y21H3K5) ബിജുവിന്റെ ഭൗതീകദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.

സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ബിജു.ജോലിയോടുള്ള ഇദ്ദേഹത്തിന്റെ സമര്‍പ്പണ ബുദ്ധിയും സ്ഥിരോത്സാഹവും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ഇരുപത് വര്‍ഷം മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ബിജു , വെക്‌സ് ഫോര്‍ഡ് മേഖലയില്‍ ഇന്ത്യന്‍ രുചിയുടെ ബ്രാന്‍ഡ് അംബാസിഡറായും , അദ്ദേഹം ആരംഭിച്ച ഹോളി ഗ്രെലിനെ ഇന്ത്യന്‍ ഫുഡിന്റെ അപരനാമമായും അറിയപ്പെടാന്‍ കാരണമായി. നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കാനും ,അവര്‍ക്ക് പിന്തുണയും കരുതലും നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു.അയർലണ്ടിലെ മുഖ്യധാരാ മാധ്യമങ്ങൾ പോലും  ബിജുവിന്റെ നിര്യാണവാർത്ത റിപ്പോർട്ട് ചെയ്തത് അദ്ദേഹത്തിന്റെ നിസ്തുല സേവനത്തിന്റെ മഹനീയതയെ അനുസ്‌മരിച്ചുകൊണ്ടാണെന്നതും ശ്രദ്ധേയമായി 

പാലാ ഭരണങ്ങാനം സ്വദേശിയായ ബിജുവിന്റെ സംസ്‌കാരം ജന്മനാട്ടില്‍ നടത്തപ്പെടും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.