head3
head1

2500 കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയ ഭാഗ്യവാനെ കാത്ത് കോര്‍ക്ക്

കോര്‍ക്ക് : ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് 2500 കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയ ഭാഗ്യവാന്‍ നാഷണല്‍ ലോട്ടറിയുമായി ബന്ധപ്പെട്ടു.കോര്‍ക്ക് സിറ്റിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് 250 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് ജാക്ക്‌പോട്ടെന്ന് നാഷണല്‍ ലോട്ടറി സ്ഥിരീകരിച്ചു.

കോർക്ക് നഗരത്തിലെ  നോർത്ത് സൈഡിലുള്ള  ഷാൻഡൻ സ്ട്രീറ്റിലുള്ള ക്ലിഫോർഡ്സ് സെന്ററിൽ നിന്നാണ്  250 മില്യൺ യൂറോയ്ക്ക് സമ്മാനം ലഭിച്ച യൂറോ മില്യൺസ് ടിക്കറ്റ് വിറ്റതെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചു..’മറ്റ് വിശദാംശങ്ങളൊന്നും സ്ഥാപനം വെളിപ്പെടുത്തിയല്ല.അതേ സമയം,ലോട്ടറി നറുക്കെടുപ്പില്‍ സസ്പെന്‍സ് നിലനിര്‍ത്താനാണ് നാഷണല്‍ ലോട്ടറിയുടെ ശ്രമം.വിജയിച്ച ടിക്കറ്റ് വിറ്റ രാജ്യം അയര്‍ലണ്ടാണെന്ന് മാത്രമേ ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നുള്ളു.

ബുധനാഴ്ച ഓണ്‍ലൈനായി വാങ്ങിയതല്ലെന്നും തുടര്‍ന്ന് വ്യാഴാഴ്ച മണ്‍സ്റ്ററിലാണെന്നും പറഞ്ഞു.വെള്ളിയാഴ്ച രാവിലെ കോര്‍ക്കിലാണ് ലോട്ടറി വിറ്റതെന്നും വെളിപ്പെടുത്തലുണ്ടായി.വൈകിട്ട് കോര്‍ക്ക് സിറ്റിയിലാണെന്നും വ്യക്തമാക്കി.വിജയി എത്തിയതില്‍ ടീം വളരെ ആവേശത്തിലാണെന്ന് നാഷണല്‍ ലോട്ടറി വക്താവ് എമ്മ മോനഗന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.