head1
head3

നിങ്ങളാണോ ആ മഹാ ഭാഗ്യവാന്‍…. ടിക്കറ്റ് നോക്കൂ…

250 മില്യണ്‍ യൂറോയുടെ യൂറോമില്യണ്‍സ് ജാക്ക്‌പോട്ട് അയര്‍ലണ്ടില്‍

ഡബ്ലിന്‍:ഇന്നലത്തെ 250 മില്യണ്‍ യൂറോയുടെ യൂറോമില്യണ്‍സ് ജാക്ക്‌പോട്ടിന്റെ വിജയി അയര്‍ലണ്ടിലാണെന്ന് ഐറിഷ് നാഷണല്‍ ലോട്ടറി അറിയിച്ചു.13, 22, 23, 44, 49, ലക്കി സ്റ്റാര്‍സ് 3, 5 എന്നിവയാണ് വിജയിച്ച നമ്പറുകള്‍.

എല്ലാവരും ടിക്കറ്റുകള്‍ ശ്രദ്ധയോടെ പരിശോധിക്കണമെന്ന് നാഷണല്‍ ലോട്ടറി സിഇഒ ഷോണ്‍ മര്‍ഫി ഉപദേശിച്ചു.സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ പിന്നില്‍ ഒപ്പിടണം. സുരക്ഷിതമായി സൂക്ഷിക്കണം, നാഷണല്‍ ലോട്ടറി ആസ്ഥാനവുമായി ബന്ധപ്പെടണം, ക്ലെയിം നിങ്ങളിലേയ്ക്കെത്തും- സി ഇ ഒ അറിയിച്ചു.

വന്‍ വിജയമാണ്,ഒരുപക്ഷേ വിജയി ഞെട്ടിയേക്കാം. എന്നാലും ശാന്തത പാലിക്കണം. സ്വതന്ത്ര നിയമ, സാമ്പത്തിക ഉപദേശം തേടണം.കഴിയുന്നത്ര വേഗം ബന്ധപ്പെടണമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തി. ഇന്നലെ രാത്രിയിലെ നറുക്കെടുപ്പില്‍ 500,000 യൂറോമില്യണ്‍സ് പ്ലസ് വിജയിയെയും പ്രഖ്യാപിച്ചു.

ലിമെറിക്കില്‍ നിന്നുള്ള ഡോളോറസ് മക്നമാരയാണ് ഇതുവരെയ്ക്കുമുള്ള അയര്‍ലണ്ടിലെ ആദ്യത്തെ യൂറോമില്യണ്‍സ് വിജയി. 2005ല്‍ 115 മില്യണ്‍ യൂറോയാണ് ഇദ്ദേഹം നേടിയത്. യൂറോപ്യന്‍ ചരിത്രത്തിലെ അന്നത്തെ ഏറ്റവും വലിയ ജാക്ക്‌പോട്ടായിരുന്നു ഇത്.

2009 ജൂണില്‍ ഒരു ഫാമിലി സിന്‍ഡിക്കേറ്റ് ബ്രിട്ടീഷ് വിജയിയുമൊത്ത് ജാക്ക്‌പോട്ട് പങ്കിട്ടു. ഡബ്ലിനില്‍ നിന്ന് വാങ്ങിയ ടിക്കറ്റിലൂടെ 29.4 മില്യണിലധികം യൂറോയാണ് ഫാമിലിക്ക് കിട്ടിയത്.

2013 ജൂണില്‍, ഡബ്ലിനിലെ ബ്യൂമോണ്ടില്‍ 187 മില്യണ്‍ യൂറോ ജാക്ക്‌പോട്ടും വീണു.ഡബ്ലിന്‍ വിജയി മറ്റൊരാളുമായി സമ്മാനത്തുക പങ്കിട്ടു.93 മില്യണ്‍ യൂറോയിലധികം ഇദ്ദേഹത്തിന് ലഭിച്ചു.2013 സെപ്റ്റംബറില്‍ തെക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള യുവാവ്’ സ്പെയിനിലെ പ്ലയറുമായി 25 മില്യണ്‍ യൂറോയുടെ ജാക്ക്പോട്ട് പങ്കിട്ട് 12.8 മില്യണിലധികം നേടിയിരുന്നു.

മായോ കാസില്‍ബാറിലെ ഒരു ഷോപ്പില്‍ നിന്നും 2014 ഏപ്രിലില്‍ 15 മില്യണ്‍യൂറോയുടെ ജാക്ക്പോട്ട് നേടിയ ടിക്കറ്റ് വിറ്റു.2014 സെപ്റ്റംബറില്‍, ഡബ്ലിനിലെ ഒരു സിന്‍ഡിക്കേറ്റ് 86.7 മില്യണ്‍ ജാക്ക്പോട്ട് നേടി. ബാലിബ്രാക്കിലെ സെന്‍ട്രയിലായിരുന്നു ടിക്കറ്റ് വിറ്റത്.2016 ജനുവരിയില്‍, കാര്‍ലോയിലെ സുഹൃത്തുക്കളുടെ സിന്‍ഡിക്കേറ്റ് 66 മില്യണിലധികം യൂറോയും ലോട്ടറിയില്‍ നേടി.132,376,632 യൂറോയുടെ ജാക്ക്പോട്ടാണ് ഇവര്‍ പങ്കിട്ടത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.