ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വരുന്ന ആഴ്ചയില്‍ ചൂട് കൂടുമെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.വ്യാഴാഴ്ച താപനില 24 ഡിഗ്രിയിലെത്തുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.ഇന്ന് രാജ്യമാകെ വരണ്ടതും വെയില്‍ നിറഞ്ഞതുമായ അന്തരീക്ഷമായിരിക്കും. 16 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഉയര്‍ന്ന താപനില.
നാളെ (ബുധന്‍)വടക്കന്‍ കൊണാച്ചിലും അള്‍സ്റ്ററിലും ചില സമയം അന്തരീക്ഷം മേഘാവൃതമാകും. ചിലയിടങ്ങളില്‍ മഴയ്ക്കും ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്.താപനില 16 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രതീക്ഷിക്കാം. വടക്ക് ഭാഗത്ത് തണുപ്പും തെക്ക് ഭാഗത്ത് ചൂടും കൂടുതലായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.
വ്യാഴാഴ്ച രാജ്യമാകെ വരണ്ടതും ചൂടുള്ളതുമായ ദിവസമായിരിക്കുമെന്ന് മെറ്റ് ഐറാന്‍ പറയുന്നു.നല്ല വെയിലുണ്ടാകും.താപനില 24 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. എന്നിരുന്നാലും, രാത്രിയില്‍ ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് 12 മുതല്‍ 16 ഡിഗ്രിയിലേയ്ക്ക് താപനിലയെത്തും.
വെള്ളിയാഴ്ചയും ചൂടും ഈര്‍പ്പവും നിറഞ്ഞ അന്തരീക്ഷമായിരിക്കും. താപനില 20 മുതല്‍ 24 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. കൊണാച്ചിലും പടിഞ്ഞാറന്‍ അള്‍സ്റ്ററിലും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക.വാരാന്ത്യത്തിലും ചൂടും ഈര്‍പ്പവും കനത്ത വെയിലും പ്രതീക്ഷിക്കാം. എന്നാല്‍ ചില പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.