ഡബ്ലിന്‍:ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം നൂറിലേയ്ക്ക് കടക്കുമോ ? ആകാംക്ഷയിലാണ് യൂറോപ്പിലെ ഇന്ത്യക്കാര്‍. ഇന്നലെ രൂപായുടെ വിനിമയ നിരക്ക് 99 .47 രൂപാ വരെ ഉയര്‍ന്നിരുന്നു. ജൂണ്‍ 13 ന് 99.62 എന്ന നിലയിലായിരുന്നു നിരക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ അല്പം ഉയര്‍ന്നെങ്കിലും നാളെ ചൊവ്വാഴ്ചയോടെ ഇന്ത്യന്‍ രൂപയ്ക്കെതിരെ യൂറോയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
യൂറോ / ഐഎന്‍ആര്‍ എക്സ്ചേഞ്ച് നിരക്ക് 99.90-100.10വരെ ഉയരുമെന്നാണ് ഫോറെക്സ് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നത്.യൂറോയുടെ മൂല്യം 100.30 ന് മുകളില്‍ തകര്‍ന്നാല്‍, 101ലേക്ക് എത്താനുള്ള സാധ്യതയും വിദഗ്ധര്‍ കാണുന്നുണ്ട്.
സമീപ കാലത്തെ യൂറോപ്പിലെയും ഇന്ത്യയിലെയും മോണിറ്ററി നയങ്ങളെ തുടര്‍ന്നാണ് ഈ പ്രതിഭാസം. യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി വടംവലിക്ക് കാരണമായിരുന്നു.
നൂറ് തൊടും ,ഇല്ല ,തൊടില്ല
മന്ദഗതിയിലായ ഉപഭോഗത്തെ തുടര്‍ന്ന് ആഭ്യന്തര വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് ജൂണ്‍ ആറിന് ആര്‍ബിഐ റിപ്പോ നിരക്ക് 5.5% ആയി കുറച്ചിരുന്നു.രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവായിരുന്നു ഇത്.ഇത് യൂറോയുമായുള്ള പലിശ നിരക്കിലെ അന്തരം കൂടിയത് രൂപയുടെ മൂല്യം ദുര്‍ബലമാക്കുന്നതിന് കാരണമായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ് യൂറോയുള്ളതെന്ന് കരുതപ്പെടുന്നു.ആര് ബി ഐ നിരക്ക് കുറയ്ക്കലും യൂറോസോണ്‍ മുന്നറിയിപ്പും കാരണം യൂറോ-രൂപ മൂല്യം 100ന് താഴെ തുടരുമെന്ന മറ്റൊരു നിരീക്ഷണവും ഇന്നലെ പുറത്തു വന്നിട്ടുണ്ട്.അങ്ങനെയെങ്കില്‍ നൂറു തൊടാതെ യൂറോ നിരക്കിനെ താഴ്ത്താനാവുമെന്ന് വിദഗ്ദര്‍ നിരീക്ഷണം നടത്തുന്നുമുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.