ഡബ്ലിന്‍ : ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐറിഷ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം. ഗാസയില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നടത്തുന്നത് വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്ന് സമ്മേളനം ആരോപിക്കുന്നു.ഇസ്രായേലിലേക്കുള്ള ആയുധ വിതരണം അവസാനിപ്പിക്കണമെന്ന ആഹ്വാനവും സമ്മേളനത്തിലുണ്ടായി.പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരോടും ജനപ്രതിനിധികളോടും ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും കത്തോലിക്കാ മെത്രാന്മാര് ആവശ്യപ്പെടുന്നു.അയര്‍ലണ്ടിലെ എല്ലാ ഇടവകകളും പലസ്തീനികളുടെ കഷ്ടപ്പാടുകളോട് ഐക്യദാര്ഢ്യമറിയിക്കണമെന്നും മെത്രാന്മാര് ആവശ്യപ്പെട്ടു.
ജൂണ്‍ മാസം മുഴുവന്‍ പാലസ്തീന് വേണ്ടി കാമ്പയിന് നടത്താനും, പണപ്പിരിവടക്കമുള്ള സഹായമെത്തിക്കാനുമാണ് മെത്രാന്‍സമതിയുടെ ആഹ്വാനം. പ്രാദേശിക തലത്തില്‍ ഇസ്രായേലിനെതിരെ പ്രചാരണം നടത്താനായി രാഷ്ട്രീയക്കാരെ പിന്തുണയ്ക്കാനും മെത്രാന്മാര് അഭ്യര്‍ത്ഥിക്കുന്നുണ്ട്
ഗാസയില്‍ ജനങ്ങള്‍ പട്ടിണിയിലാണ്.അവര്‍ക്ക് ജീവകാരുണ്യ സഹായം പോലും നിഷേധിക്കുന്നു.ഭക്ഷണത്തപ്പോലും യുദ്ധായുധമായി ഉപയോഗിക്കുകയാണ്. ഇതിനകം ആറു ലക്ഷത്തിലേറെ പലസ്തീനികള്‍ കുടിയിറക്കപ്പെട്ടുവെന്നും മെത്രാന്മാര് കണക്കുകള്‍ നിരത്തുന്നു.
‘പലസ്തീന് ജനതയെ അവരുടെ മാതൃരാജ്യത്ത് നിന്നും പുറത്താക്കാന്‍ ഘട്ടംഘട്ടമായ വംശീയ ഉന്മൂലന തന്ത്രമാണ് നടത്തുന്നത്.ഇസ്രായേല്‍ നടത്തിയ 20 മാസത്തെ സൈനിക നടപടിയില്‍ ഏകദേശം 55,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഗാസയുടെ വിശാലമായ പ്രദേശങ്ങള്‍ നശിപ്പിച്ചു. ജനസംഖ്യയുടെ 90% പേരെയും കുടിയിറക്കി.ഗാസയിലും വെസ്റ്റ് ബാങ്കിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന പതിനായിരക്കണക്കിന് സാധാരണക്കാരുടെ മരണമാണ് സംഭവിക്കുന്നത്’ മെത്രാന്‍സമിതി ആരോപിച്ചു.
‘മനസ്സാക്ഷിക്ക് നിരക്കാത്തതും സമാനതകളില്ലാത്തതുമാണ് ഈ ആക്രമണങ്ങള്‍.അതിരുകടന്ന ഈ ദുരന്തത്തിന് മുന്നില്‍ ലോക നേതാക്കള്‍ നിഷ്ക്രിയരായി നില്‍ക്കുന്നത് അധാര്‍മികമാണ്.അന്താരാഷ്ട്ര സമൂഹം ഇടപെട്ട് ആയുധ വിതരണവും കൂട്ടക്കൊലയും അവസാനിപ്പിക്കണം’.ഗാസയിലെ മാതാപിതാക്കള്‍ കുട്ടികളുടെ മൃതദേഹങ്ങളുമായി പലായനത്തിന് നിര്‍ബന്ധിതരാകുന്നെന്ന ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ പരാമര്‍ശവും സമ്മേളനം എടുത്തുപറയുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു സര്‍വേ പ്രകാരം, ഐറിഷ് ക്രൈസ്തവരില്‍ വെറും 11.3% പേര് മാത്രമാണ് ഗാസാ ഇടപെടലില്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്നത്. അതേസമയം, 45% പേര് പാലസ്തീനിനാണ് പിന്തുണ നല്‍കുന്നത്.പാലസ്തീന് -ഇസ്രായേല്‍ പോരാട്ടത്തെ പാലസ്തീന്റെ സ്വാതന്ത്ര്യ സമരമായാണ് ഐറിഷുകാര്‍ പരിഗണിക്കുന്നത്,അയര്‍ലണ്ടിലെ മാധ്യമങ്ങളും പൊതുവെ, പാലസ്തീനാണ് പിന്തുണ നല്‍കുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.