ഇസ്രായേലിന് പിന്തുണ ആവര്‍ത്തിച്ച് സര്‍ക്കാര്‍ , ഇസ്രായേല്‍ യുദ്ധ ബോണ്ടുകള്‍ അയര്‍ലണ്ടില്‍ വില്‍ക്കും
ഡബ്ലിന്‍ : ഇസ്രായേല്‍ യുദ്ധ ബോണ്ടുകളുടെ വില്‍പ്പന ഐറിഷ് സെന്‍ട്രല്‍ ബാങ്കിലൂടെ നടത്താനുള്ള നടപടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍.
വില്‍പ്പന നിര്‍ബാധം തുടരുന്നതിനാണ് ഡെയിലില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വില്‍പ്പന വിലക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റ്സ് കൊണ്ടുവന്ന പ്രമേയത്തെ സര്‍ക്കാര്‍പക്ഷം തോല്‍പ്പിച്ചു.
71 ടിഡിമാരാണ് വില്‍പ്പന നിരോധിക്കുന്നതിനെ പിന്തുണച്ചത്. എന്നാല്‍ 85 വോട്ടുകളോടെ സര്‍ക്കാര്‍ ഈ പ്രമേയത്തെ വീറ്റോ ചെയ്തു.സര്‍ക്കാരിന്റെയും ബാങ്കിന്റെയും നിലപാടുകള്‍ വോട്ടെടുപ്പിന് ശേഷം ചേര്‍ന്ന ധനകാര്യ പാര്‍ലമെന്ററി യോഗത്തിലും കടുത്ത വിമര്‍ശനമുണ്ടാക്കി.മുമ്പ് സിന്‍ഫെയിന്‍ കൊണ്ടുവന്ന പ്രമേയവും സര്‍ക്കാര്‍ പരാജയപ്പെടുത്തി.ിരുന്നു.
ലജ്ജാകരമെന്ന് പ്രതിപക്ഷം
സോഷ്യല്‍ ഡെമോക്രാറ്റ്സ് ക്രോസ്-പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ സഖ്യം ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് സര്‍ക്കാര്‍ എതിര്‍ പ്രമേയം കൊണ്ടുവരികയായിരുന്നു.സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരമാണെന്ന് സിന്‍ ഫീന്‍ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആരോപിച്ചു. പിബിപി ടി ഡി അടക്കമുള്ളവരും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു.എന്നാല്‍ ഈ ആക്ഷേപങ്ങളെയെല്ലാം സര്‍ക്കാരും ഭരണ നേതൃത്വവും തള്ളിക്കളഞ്ഞു.
രണ്ട് സ്വതന്ത്രര്‍ പ്രതിപക്ഷത്തിനൊപ്പം
സര്‍ക്കാര്‍ സഖ്യത്തിലെ സ്വതന്ത്ര ഡെപ്യൂട്ടികളായ ബാരി ഹെനെഗാനും ഗില്ലിയന്‍ ടൂളും വീണ്ടും സര്‍ക്കാരിനെതിരെ വീണഅടും വോട്ട് ചെയ്തതും ശ്രദ്ധേയമായി.കഴിഞ്ഞ മാസം, സിന്‍ ഫെയിനിന്റെ സമാനമായ പ്രമേയത്തെയും ഇവര്‍ പിന്തുണച്ചിരുന്നു.ഗാസയിലെ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ധനസഹായം നല്‍കുന്ന ബോണ്ടുകളുടെ വില്‍പ്പനയ്ക്ക് അയര്‍ലണ്ട് സൗകര്യമൊരുക്കരുതെന്ന് ഹെനെഗാന്‍ പറഞ്ഞു.
ഗാസയിലെ ഇസ്രായേല്‍ വംശഹത്യയില്‍ സര്‍ക്കാര്‍ പങ്കാളിയാണെന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ഫിന ഗേലിനും ഫിന ഫാളിനും ബോണ്ടില്‍ ഒരേ മനസ്സ്
യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ വ്യാപാര കരാര്‍ റിവ്യു ചെയ്യുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാര്‍ട്ടിന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മാര്‍ട്ടിന്‍ വ്യക്തമാക്കിയിരുന്നു.കരാര്‍ പുനപ്പരിശോധിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.എന്നാല്‍ ഇസ്രായേലി ബോണ്ടുകളുടെ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിയമപരമായ പരിമിതികള്‍ വിശദീകരിക്കുന്നത് സങ്കീര്‍ണ്ണതയുണ്ടാക്കുന്നതായി ടിഡിമാരും സെനറ്റര്‍മാരും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെ വെട്ടിക്കുറയ്ക്കുന്നതിന് സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ ഫിന ഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു.നിയമപരമല്ലാത്തതിനാല്‍ ഇത്തരത്തില്‍ നിയമനിര്‍മ്മാണം നടത്താനും കഴിയില്ല.ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇസ്രയേലാണ്.സമ്മര്‍ അവസാനത്തോടെ ഈ വിഷയത്തില്‍ ഇസ്രായേല്‍ സെന്‍ട്രല്‍ ബാങ്കുമായി ബന്ധപ്പെടുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ഇസ്രായേല്‍ യുദ്ധ ബോണ്ടുകളുടെ വില്‍പ്പനയ്ക്ക് സെന്‍ട്രല്‍ ബാങ്ക് മേല്‍നോട്ടം വഹിക്കുന്നില്ലെന്ന് ധനമന്ത്രി ആവര്‍ത്തിച്ചു. പ്രതിപക്ഷ പ്രമേയം ഇ യു നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അംഗരാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്വത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും മന്ത്രി വാദിച്ചു.
ധനകാര്യ പാര്‍ലമെന്ററി കമ്മിറ്റിയിലും വാക് പോര്
ധനകാര്യ പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഗവര്‍ണര്‍ ഗബ്രിയേല്‍ മഖ്‌ലൗഫും ബാങ്കിന്റെ മൂലധന വിപണികളുടെയും ഫണ്ടുകളുടെയും ഡയറക്ടര്‍ ഗെറി ക്രോസും സെന്‍ട്രല്‍ ബാങ്കിന്റെ നിലപാട് വിശദീകരിച്ചു. പദ്ധതി അടുത്ത സെപ്റ്റംബറിലാണ് പുതുക്കേണ്ടത്.പദ്ധതി പുതുക്കുന്നതിനോട് പ്രതികൂലമായ നിലപാട് ബാങ്കിനില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.ബാങ്കിന്റെ നിലപാടിനെതിരെ യോഗത്തില്‍ സിന്‍ഫെയിന്‍ അടക്കമുള്ള പാര്‍ട്ടികള്‍ ശക്തമായി വിമര്‍ശനമുയര്‍ത്തി.
ഗാസയില്‍ സംഭവിക്കുന്നത് വംശഹത്യയാണെന്ന്’ സിന്‍ ഫെയിനന്റെ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി ആരോപിച്ചു. എന്നാല്‍ ധനകാര്യ വിദഗ്ധരാണ് തങ്ങളെന്നും കൂടുതല്‍ അഭിപ്രായം പറയാനാകില്ലെന്നും ഗവര്‍ണ്ണറും ക്രോസും വെളിപ്പെടുത്തി.ഗാസയില്‍ നടക്കുന്ന കാര്യങ്ങളില്‍ അമ്പരപ്പുണ്ടെന്നും എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ധനകാര്യ നിയമങ്ങള്‍ക്കുള്ളില്‍ നിന്നു മാത്രമേ ബാങ്കിന് പ്രവര്‍ത്തിക്കാനാകൂവെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
വംശഹത്യാ കണ്‍വെന്‍ഷന്‍ ബാധകമല്ലേ?
വംശഹത്യാ കണ്‍വെന്‍ഷന്‍ പ്രഖ്യാപനം സെന്‍ട്രല്‍ ബാങ്കിന് ബാധകമല്ലേയെന്ന് വ്യക്തമാക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റ് ഡെപ്യൂട്ടി നേതാവ് സിയാന്‍ ഒ’കല്ലഗന്‍ ചോദിച്ചു. നിയമമാണ് പറഞ്ഞതെന്നും നിയമത്തിന്റെ സൃഷ്ടിയാണ് സെന്‍ട്രല്‍ ബാങ്കെന്നും അതിന് അതിന്റേതായ ചുമതലകളുണ്ടെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ നിയമം എന്താണ് ആവശ്യപ്പെടുന്നത് അതാണ് ബാങ്ക് ചെയ്യുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.ബാങ്കിലെ ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാം. എന്നാല്‍ നിയമമനുസരിച്ച് മാത്രമേ സെന്‍ട്രല്‍ ബാങ്കിന് മുന്നോട്ടുപോകാനാകൂവെന്നും ഇരുവരും വാദിച്ചു. എന്നാല്‍ ബാങ്കിന്റെ വിശദീകരണം ഇടുങ്ങിയതാണെന്ന് സ്വതന്ത്ര ടിഡി കാതറിന്‍ കോണോളി പറഞ്ഞു.ഗാസയിലെ വംശഹത്യയില്‍ നമ്മള്‍ എല്ലാവരും പങ്കാളികളാണ്.അതിനാല്‍ നടപടിയെടുക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നുമുള്ള ഇവരുടെ വാദവും യോഗം തള്ളിക്കളഞ്ഞു..
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.