head3
head1

‘അയര്‍ലണ്ട് സേയ്സ് ….നോ’ കുടിയേറ്റത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി കോര്‍ക്കില്‍ കൂറ്റന്‍ റാലി

കോര്‍ക്ക് : കുടിയേറ്റത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കി കോര്‍ക്കില്‍ നടന്ന കൂറ്റന്‍ റാലി ശ്രദ്ധേയമായി.ത്രിവര്‍ണ്ണ പതാകകളുടെ സാഗരമായി മാറിയ ‘അയര്‍ലണ്ട് സേയ്സ് നോ റാലി’യില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഹൗസിംഗ് മുതല്‍ കുടിയേറ്റം വരെയുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന്റെ നയങ്ങള്‍ തികഞ്ഞ പരാജയമാണെന്ന സന്ദേശമാണ് റാലി നല്‍കിയത്.ഏപ്രിലില്‍ ഡബ്ലിനിലും വമ്പന്‍ റാലി നടത്തി സര്‍ക്കാരിന് ജനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനിയന്ത്രിതമായ കൂട്ട കുടിയേറ്റത്തിനെതിരായ സമാധാനപരമായ പ്രകടനമായ റാലിയില്‍ നാടുകടത്തലിനുള്ള ആഹ്വാനവുമുണ്ടായി.സര്‍ക്കാരിന്റെ കഴിവില്ലായ്മയും നയങ്ങളും മിടുക്കരും വിദ്യാസമ്പന്നരുമായ യുവാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കിയെന്ന് റാലി ആരോപിച്ചു.

അവരെ തിരിച്ചുകൊണ്ടുവരാനും മാതൃരാജ്യം തിരികെ നല്‍കാനുമാണ് ഐറിഷ് ദേശീയവാദികള്‍ ആഗ്രഹിക്കുന്നതെന്ന് പ്രഭാഷണത്തില്‍ ഡെറക് ബ്ലിഗെ പറഞ്ഞു.വൈവിധ്യം, കാലാവസ്ഥ, വിദേശികള്‍ എന്നിവയ്ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന ഗോംബീന്‍ രാഷ്ട്രീയം മൂലം ഐറിഷ് ജനതയാണ് ദുരിതമനുഭവിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐറിഷ് ജനതയെ ഒന്നാമതെത്തിക്കുക എന്നതാണ് പ്രധാനമെന്നും ഇദ്ദേഹം പറഞ്ഞു.

ഇത് പ്ലാന്‍ഡ് പദ്ധതി , അനുഭവിക്കേണ്ടി വരിക നിയമാസൃത കുടിയേറ്റക്കാര്‍

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അയര്‍ലണ്ടിന്റെ അവസ്ഥ. വെറും 56 ലക്ഷം മാത്രമാണ് അയര്‍ലണ്ടിന്റെ ജനസംഖ്യ. അതുകൊണ്ടു തന്നെ അയര്‍ലണ്ടിനെ പിടിച്ചെടുക്കാന്‍ അഭയാര്‍ത്ഥികള്‍ക്ക് നിഷ്പ്രയാസം സാധിക്കും. പൊതുവെ സമാധാനകാംക്ഷികളും, കരുണാര്‍ദ്രരുമാണ് ഐറിഷുകാര്‍. അവരുടെ സര്‍വ്വ മേഖലകളിലും അനധികൃത അഭയാര്‍ത്ഥികളെ നിറയ്ക്കുന്ന തിരക്കിലാണ് മതാധിഷ്ടിത സംഘങ്ങളിപ്പോള്‍.

ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നു വെച്ച മിക്ക ആശ്വാസ കേന്ദ്രങ്ങളും ഇപ്പോള്‍ കൈയ്യടക്കിയിരിക്കുന്നത് പാലസ്തീന്‍ -പാക്കിസ്ഥാന്‍ -അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ്. ഇതില്‍ തന്നെ അഫ്ഗാനികളുടെ പേരില്‍ അറിയപ്പെടുന്നവരില്‍ അധികവും , പാകിസ്ഥാനികളാണ്. വളരെ ആസൂത്രിതമായ രീതിയിലാണ് കേന്ദ്രീകൃതമായ രീതിയില്‍ തന്നെ അഭയാര്‍ഥികളായി മതാധിഷ്ടിത കുടിയേറ്റക്കാരെ ഇവിടെ എത്തിക്കുന്നത്.

വിക്ടര്‍ ഓര്‍ബന്റെ പ്രസംഗം 

യൂറോപ്പിലേക്ക് നുഴഞ്ഞു കയറുന്നവരെ കുറിച്ചുള്ള ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.യൂറോപ്പിലേക്കുള്ള കുടിയേറ്റം വളരെ ആസൂത്രിതമായാണ് ചിലര്‍ നടപ്പാക്കുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു

യൂറോപ്യന്‍ സംസ്‌കാരത്തെയും, തനിമയെയും ഒളിച്ചു നിന്ന് കീഴടക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അഭയാര്‍ത്ഥിവിരുദ്ധര്‍ ആരോപിക്കുന്നു.മതം മാത്രമാണ് അവരുടെ ലക്ഷ്യം. മുഖാവരണങ്ങള്‍ക്കും, കാടത്ത നിയമങ്ങള്‍ക്കും വഴിയൊരുക്കാനുള്ള ആദ്യപടികള്‍ അയര്‍ലണ്ടിലെ മാധ്യമങ്ങളെയും , രാഷ്ട്രീയക്കാരെയും വിലയ്ക്കെടുത്ത് അവര്‍ ഒരുക്കി കഴിഞ്ഞു. ഇസ്രായേല്‍ വിരുദ്ധത പ്രസംഗിക്കുന്നവര്‍ ,99 ശതമാനം ഇതരമതസ്ഥരുള്ള സ്‌കൂളുകളില്‍ പോലും , ഹലാല്‍ ഉത്പന്നങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള വഴിതുറന്നു.ടെസ്‌കോയും ആല്‍ഡിയും ,ലിഡിലും അടക്കമുള്ള വ്യാപാര സ്ഥാപങ്ങളെ കൊണ്ട് ഹലാല്‍ മുദ്രയുള്ള സാധനങ്ങളെ വില്‍ക്കാന്‍ പാടുള്ളു എന്ന അലിഖിത ധാരണയുണ്ടാക്കി.

നിയമാനുസൃതമായി അയര്‍ലണ്ടില്‍ ജോലി തേടിയെത്തുന്നവരെ പോലും, പൊതുസമൂഹത്തിന് മുമ്പില്‍ പ്രതികളായി നിര്‍ത്താനുള്ള പരിശ്രമമാണ് അഭയാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.പാലസ്തീന്റെ പേരില്‍ ഹമാസിനെ പിന്തുണയ്ക്കുന്നവരൊക്കെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ , ഗുണകരമായ ഫലമായിരിക്കില്ല ഉണ്ടാക്കുന്നതെന്ന് ഉറപ്പാണ്.

പാലസ്തീന്‍ ഒരു മുഖംമൂടി മാത്രമാണ് ,അത് മതാധിവേശത്തിനുള്ള ഒരു ഊന്നുവടി മാത്രമാണ്. കിരാതത്തിലേയ്ക്ക് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളെ ‘സമാധാനപരമായി’ നീക്കാനുള്ള തന്ത്രമായി ഉപയോഗിക്കാനുള്ള ഊന്നുവടി.സര്‍ക്കാര്‍ പാര്‍ട്ടികളും ,പ്രതിപക്ഷവും ഒരേ പോലെയാണ് അഭയാര്‍ത്ഥികളുടെ ക്ഷേമത്തിന് വേണ്ടി കൈകോര്‍ക്കുന്നത്. വെറും പത്ത് വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിന്റെ ‘ഭാവി നിര്‍ണയിക്കാനുള്ള ‘ പദ്ധതികളാണ് അണിയറയില്‍ ഒരുക്കപ്പെടെയുന്നത് എന്നറിയാത്ത പാവങ്ങള്‍ കണ്ടറിയാന്‍ പോകുന്നതേയുള്ളു! അണിയറക്കാര്‍ ഇപ്പോള്‍ ഐറിഷ് കൊടിയ്ക്ക് പകരം പൊക്കിപിടിക്കുന്നത് പാലസ്തീന്‍ പതാകയാണ്. ഓരോ റാലികളിലും അണിനിരക്കുന്നതിലധികവും അഭയാര്‍ഥികളാണ്.മാന്യമായ വേഷങ്ങളിൽ സംഘം ചേര്‍ന്ന് റാലിയുടെ ഡെസ്റ്റിനേഷനുകളില്‍ മാറി മാറി എത്തുന്നവര്‍ക്ക് അതൊരു തൊഴില്‍ കൂടിയാണ്. സമാധാനപരമായി മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തെ അട്ടിമറിക്കാനുള്ള ശ്രമം.

നിയമാനുസൃത കുടിയേറ്റക്കാര്‍ നിലപാട് വ്യക്തമാക്കണം.

അഭയാര്‍ത്ഥികള്‍ ഒരുക്കുന്ന മുഴുവന്‍ കുഴപ്പങ്ങള്‍ക്കും പഴി പേറേണ്ടി വരുന്നത് അയര്‍ലണ്ടിലേക്ക് ജോലി തേടിയെത്തുന്ന സാധാരണക്കാരായ നിയമാനുസൃത കുടിയേറ്റക്കാരാണ്.വാഹനമോഷണവും,കൊള്ളയും അടക്കമുള്ള ആസൂത്രിത കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുകയാണ്. മയക്ക് മരുന്ന് വ്യാപാരം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ അയര്‍ലണ്ടില്‍ കൂടുകയാണ്.കുടിയേറ്റക്കാര്‍ എന്ന ഏകലേബലില്‍ പൊതു സമൂഹത്തിന് മുമ്പില്‍ നിയമാനുസൃത കുടിയേറ്റക്കാരും,നിയമ വിരുദ്ധ അഭയാര്‍ത്ഥികളും പരിഗണിക്കപ്പെടുമ്പോള്‍ ജോലി തേടിയെത്തിയ കുടിയേറ്റക്കാര്‍ തികച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്. മാറുന്ന പരിതസ്ഥിതിയില്‍ പ്രത്യേകിച്ചും.ഹാമാസിന് പിന്തുണ അറിയിക്കുന്ന പോസ്റ്ററും പൊക്കിപ്പിടിച്ച് ജോലി സ്ഥലങ്ങളില്‍ സമരത്തിനെഴുതിക്കുന്നവര്‍ അയര്‍ലണ്ടില്‍ ഉയരുന്ന ജനവീര്യം കണ്ടില്ലെന്ന് നടിക്കരുത് എന്ന് മാത്രം.

റാലികളില്‍ വന്‍ സഞ്ചയം ,രാജ്യമൊട്ടാകെ മാറ്റത്തിന് വഴിയൊരുക്കും.

സര്‍ക്കാര്‍ നയങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് അഭയാര്‍ത്ഥി വിരുദ്ധ റാലികളില്‍ പങ്കെടുക്കുന്ന വന്‍ ജനസഞ്ചയമെന്ന് ഡബ്ലിന്‍ റാലിയുടെ മുഖ്യസംഘാടകനായ മലാച്ചി സ്റ്റീന്‍സണ്‍ പറഞ്ഞു.ഐറിഷ് ജനത ഒരിക്കലും ഹോമോജീനിയസ് ആയിരുന്നില്ലെന്ന പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ പ്രസ്താവനയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.വെയിറ്റിംഗ് ലിസ്റ്റും പരാജയങ്ങളുടെ പട്ടികയുമാണ് സര്‍ക്കാര്‍ രാഷ്ട്രീയകക്ഷികളുടെ നേട്ടമെന്നും ഇദ്ദേഹം ആരോപിച്ചു.യൂറോപ്യന്‍ യൂണിയന്‍ പറയുന്നത് പരിഗണിക്കില്ലെന്നും രാജ്യത്തെ ജനങ്ങളുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മുന്നേറ്റത്തിന് സമീപഭാവയില്‍ വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</</a</

Comments are closed.