ഡബ്ലിന്‍ : അയര്‍ലണ്ടിലെ സ്വകാര്യ നഴ്സിംഗ് ഹോമുകളില്‍ അന്തേവാസികള്‍ നേരിടുന്ന ദുരിതങ്ങള്‍ ദേശീയ ചാനല്‍ പുറത്തുകൊണ്ടുവന്നതോടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍.ചാനലില്‍ ചൂണ്ടിക്കാട്ടിയ പോര്‍ട്ട് ലാസിലെ ഒരു നഴ്സിംഗ് ഹോമിലേയ്ക്കുള്ള പ്രവേശനം ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി (ഹിക്വ) ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.
എമീസ് അയര്‍ലണ്ടിന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് ഡബ്ലിനിലെ ദി റെസിഡന്‍സ് പോര്ട്ട്ലോയ്സിലെയും ഗ്ലാസ്നെവിനിലെ ബെനിയവിന് മാനറിലെയും വൃദ്ധരായ താമസക്കാരുടെ പരിചരണത്തിലെ വീഴ്ചകളും അലംഭാവവുമാണ് ഉദാഹരണ സഹിതം സര്‍ക്കാര്‍ ചാനലായ ആര് ടി ഇ ഡോക്യുമെന്ററി പുറത്തുകൊണ്ടുവന്നത്.ഇതില്‍ പോര്‍ട്ട് ലീഷിലെ ദി റെസിഡന്‍സ് നഴ്സിംഗ് ഹോമിലേക്കു കൂടുതല്‍ പേര്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചതായാണ് ഹിക്വ അറിയിച്ചത്.
രണ്ട് കേന്ദ്രങ്ങളിലെയും കൂടുതല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.എന്നാല്‍ ആര് ടി ഇ ഇന്‍വെസ്റ്റിഗേറ്റ്സ് ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും ഹിക്വ സ്ഥിരീകരിച്ചു.
പ്രോഗ്രാമില്‍ പുറത്തുവന്ന കാര്യങ്ങളെക്കുറിച്ച് വലിയ ആശങ്കകളുണ്ടെന്ന ഹിക്വ വ്യക്തമാക്കി.ഉത്തരവാദപ്പെട്ട ആളുകളുമായി നേരിട്ട് ബന്ധപ്പെട്ടെന്നും എല്ലാ താമസക്കാര്‍ക്കും സുരക്ഷിതവും ഫലപ്രദവുമായ പരിചരണം ഉറപ്പാക്കാന്‍ നടപടിയെടുത്തെന്നും പ്രസ്താവനയില്‍ ഹിക്വ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഹിക്വ ഇന്‍സ്പെക്ടര്‍മാര്‍ നഴ്സിംഗ് ഹോമുകളില്‍ 840 പരിശോധനകള്‍ നടത്തി. അതില്‍ 84% റിപ്പോര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഹിക്വ പറഞ്ഞു.തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ഇടപെടലുകള്‍ നടത്തിയിട്ടും തിരുത്താന്‍ തയ്യാറാകാത്ത പത്ത് നഴ്സിംഗ് ഹോമുകളുടെ രജിസ്ട്രേഷന് റദ്ദാക്കിയെന്നും ഹിക്വ അറിയിച്ചു.
മിക്ക നഴ്സിംഗ് ഹോമുകളിലും സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പരിശോധനകള്‍ നടത്തും.താമസക്കാരുടെ പരിചരണത്തില്‍ വീഴ്ച കാട്ടുന്ന, ചട്ടങ്ങള്‍ പാലിക്കാത്തയിടങ്ങളില്‍ കൂടുതല്‍ പരിശോധനകളും നടത്തും.ഇത്തരത്തിലുള്ള 36 നഴ്സിംഗ് ഹോമുകളില്‍ മൂന്നിലേറെ പരിശോധനകള്‍ നടത്തിയതായി ഹിക്വ അറിയിച്ചു. ഇപ്പോള്‍ ആര് ടി ഇ ചാനലില്‍ പരാമര്‍ശിച്ച നഴ്സിംഗ് ഹോമുകളിലും പലതവണ പരിശോധന നടത്തിയിരുന്നു.
നഴ്സിംഗ് ഹോമുകളില്‍ ബഹുഭൂരിപക്ഷവും നല്ല നിലവാരമുള്ളവയാണെന്നും ചുരുക്കം ചില സ്ഥാപനങ്ങളാണ് പേര് ചീത്തയാക്കുന്നതെന്നും വക്താവ് വ്യക്തമാക്കി.നിരന്തരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ ഹിക്വയുടെ ചീഫ് ഇന്‍സ്പെക്ടര്‍ക്ക് വിവിധ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും വക്താവ് പറഞ്ഞു.അതിന്റെ ഭാഗമായാണ് ഈ നഴ്സിംഗ് ഹോമിലേയ്ക്കുള്ള പ്രവേശനം തടഞ്ഞത്. പരിചരണത്തിലെ വീഴ്ചകളില്‍ മാപ്പു ചോദിച്ച് എമീസ് അയര്‍ലണ്ട്
വീഴ്ചകളില്‍ മാപ്പു ചോദിച്ച് നഴ്സിംഗ് ഹോം
ഡബ്ലിന്‍ : താമസക്കാരുടെ പരിചരണത്തിലെ വീഴ്ചകളില്‍ മാപ്പു ചോദിച്ച് നഴ്സിംഗ് ഹോം ശൃംഖലയുടെ ഉടമസ്ഥരായ എമീസ് അയര്‍ലണ്ട്.ദേശീയ ചാനലായ ആര് ടി ഇ ഡോക്യുമെന്ററിയാണ് നഴ്സിംഗ് ഹോമുകളിലെ അന്തേവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുകാട്ടിയത്.തുടര്‍ന്നാണ് ഓര്‍പിയ എന്ന് മുമ്പ് അറിയപ്പെട്ട എമീസ് അയര്‍ലണ്ട്,നഴ്സിംഗ് ഹോമിലെ താമസക്കാരോടും അവരുടെ കുടുംബങ്ങളോടും ക്ഷമാപണം നടത്തിയത്.
ആര് ടി ഇ അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ വളരെ ആശങ്കയുണ്ടെന്ന്’ പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് വ്യക്തമാക്കി.ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാവില്ലെന്നും മാര്ട്ടിന് പറഞ്ഞു.
2022ലാണ് എമീസ് അയര്‍ലണ്ട് നഴ്സിംഗ് ഹോമുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.രാജ്യത്തുടനീളം 27 നഴ്സിംഗ് ഹോമുകളാണ് ഇവര്‍ക്കുള്ളത്.അതില്‍പ്പെട്ട രണ്ട് നഴ്സിംഗ് ഹോമുകളിലെ മോശം അവസ്ഥകളാണ് ആര് ടി ഇ എടുത്തുകാണിച്ചത്.
രണ്ട് നഴ്സിംഗ് ഹോമുകളുടെയും പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ അവലോകനം ചെയ്യുകയാണെന്ന് എമീസ് അയര്‍ലണ്ട് വിശദീകരിച്ചു.ഈ കണ്ടെത്തലുകള്‍ ദുഃഖകരവും ന്യായീകരണമില്ലാത്തതും അസ്വീകാര്യവുമാണ്.താമസക്കാരുടെ ക്ഷേമം, അന്തസ്സ്, സുരക്ഷ എന്നിവയ്ക്ക് എല്ലായ്പ്പോഴും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.അതിനാല്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.