head3
head1

സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയില്‍ പിന്നിലാക്കി അയര്‍ലണ്ട്

ഡബ്ലിന്‍ : വേള്‍ഡ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെ ബഹുദൂരം പിന്നിലാക്കി അയര്‍ലണ്ട് .അയര്‍ലണ്ട് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഒമ്പതാം സ്ഥാനത്താണ് യു എസ്.വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വേള്‍ഡ് അറ്റ്ലസ് സമ്പന്ന രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്.

അയര്‍ലണ്ടിന്റെ നേട്ടം

യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ ഒന്നില്‍ നിന്ന് ആഗോളതലത്തില്‍ മൂന്നാമത്തെ ഏറ്റവും സമ്പന്ന രാജ്യമായി വളര്‍ന്നിരിക്കുകയാണ് അയര്‍ലണ്ട്.സെല്‍റ്റിക് ടൈഗര്‍ എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് വിശേഷിപ്പിക്കുന്നു.1995 നും 2007 നും ഇടയില്‍ സമ്പദ്വ്യവസ്ഥയില്‍ ദ്രുതഗതിയിലുള്ള വികാസമാണ് അയര്‍ലണ്ടായത്.

വലുതെങ്കിലും അമേരിക്ക പിന്നിലായി
2025ല്‍ ജി ഡി പി പ്രകാരം ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള ഏക രാജ്യമാണ് അമേരിക്ക.എന്നിരുന്നാലും ലോകത്തിലെ ഒമ്പതാമത്തെ സമ്പന്ന രാജ്യമാകാനേ യു എസിന് കഴിഞ്ഞുള്ളു.അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകം സര്‍വ്വീസ് മേഖലയാണ്.ജിഡിപിയുടെ 80.2 ശതമാനവും ഇവിടെ നിന്നാണ്.വ്യവസായം (18.9 %), കൃഷി (0.9 %) എന്നിങ്ങനെയാണ് മറ്റ് മേഖലകളുടെ പങ്ക്.

സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്

സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണെന്ന് വേള്‍ഡ് അറ്റ്ലസ് പറയുന്നു. ഉയര്‍ന്ന വരുമാനമുള്ള സമ്പദ്വ്യവസ്ഥയാണ് ഇവിടെ. 2025 ഓടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജിഡിപി/പ്രതിശീര്‍ഷ (പിപിപി) ഉണ്ടാകുമെന്നും കരുതുന്നു.ബിസിനസ് സൗഹൃദ അന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ക്കും രാജ്യം പ്രശസ്തമാണ്.

ശക്തമായ ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ക്ക് പേരുകേട്ട ലക്സംബര്‍ഗാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.മിഡില്‍ ഈസ്റ്റിലെ ഖത്തറാണ് ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്.ഏറ്റവും മനോഹര യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ നോര്‍വേയാണ് സമ്പന്നരില്‍ അഞ്ചാമന്‍.

ആഗോളതലത്തില്‍ സമ്പത്തില്‍ ആറാം സ്ഥാനമാണ് ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്.ു. ആഗോള ജനസംഖ്യയുടെ 0.1% മാത്രമുള്ള രാജ്യമാണെങ്കിലും കോടീശ്വരന്മാരുടെ എണ്ണം വളരെ ഉയര്‍ന്നതാണ്(8,00,000). ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ 1.7% ഇവിടെയാണ്.

ലോകത്തിലെ ഏഴാമത്തെ സമ്പന്ന രാജ്യം ബ്രൂണൈയാണ്. പെട്രോളിയം, പ്രകൃതിവാതക മേഖലകളെ വളരെയധികം ആശ്രയിക്കുന്നതാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ.ലോകത്തിലെ എട്ടാമത്തെ സമ്പന്ന രാജ്യമായി ഗയാനയെ റാങ്ക് ചെയ്യുന്നു.2015 ല്‍ വന്‍തോതില്‍ ഓഫ്‌ഷോര്‍ എണ്ണ ശേഖരം കണ്ടെത്തിയതോടെയാണ് രാജ്യം വളര്‍ച്ച നേടിയത്.ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ പത്താമനാണ് ഡെന്മാര്‍ക്ക്.പ്രധാനമായും സേവനാധിഷ്ഠിതമാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ. 80 ശതമാനവും എംപ്ലോയ്മെന്റില്‍ നിന്നാണ്. മാനുഫാക്ചറിംഗ് മേഖല 11 ശതമാനം സംഭാവന ചെയ്യുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.