ഡബ്ലിന്‍ :പൈപ്പ് പൊട്ടിയതിനെ ഡബ്ലിന്‍ താല മേഖലയില്‍ നൂറുകണക്കിന് വീടുകളില്‍ കുടിവെള്ളം മുടങ്ങി.പ്രധാന പൈപ്പിലുണ്ടായ പൊട്ടലിനെ തുടര്‍ന്ന് ഏതാണ്ട് ആയിരത്തിലധികം വീടുകളുടെ കുടിവെള്ള വിതരണമാണ് തകരാറിലായത്.ഇക്കാര്യം വാട്ടര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു.എന്നിരുന്നാലും ജലവിതരണം സാധാരണ നിലയിലാകാന്‍ കൂടുതല്‍ സമയം വേണ്ടിവന്നേക്കാമെന്നും കമ്പനി അറിയിച്ചു.
ഉയര്‍ന്ന പ്രദേശങ്ങളിലും മറ്റുമുള്ളവര്‍ക്ക് കുടിവെള്ളം പുനസ്ഥാപിക്കുന്നതാണ് ശ്രമകരം.അതിന് കൂടുതല്‍ സമയമെടുത്തേക്കും.ഈ മേഖലയില്‍ വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നേരിട്ട് വെള്ളമെത്തിക്കും.കഴിയുന്നത്ര വേഗത്തിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതെന്ന് കമ്പനിയുടെ റീജിയണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ സ്റ്റീഫന്‍ ബര്‍ക്ക് പറഞ്ഞു.
റിസര്‍വോയറില്‍ വാട്ടര്‍ ലെവല്‍ നിലനിര്‍ത്തുന്നതിന് വെള്ളം സൂക്ഷിച്ചുപയോഗിക്കണമെന്ന് ഇദ്ദേഹം അഭ്യര്‍ഥിച്ചു.അനാവശ്യമായി തുറന്നുവിടാതെ വെള്ള ടാപ്പ് അടയ്ക്കണം. പൂന്തോട്ടം നനയ്ക്കുന്നതിന് ഹോസിന് പകരം ക്യാന്‍ ഉപയോഗിക്കണമെന്നും ഇദ്ദേഹം ഉപദേശിച്ചു.അപ്രതീക്ഷിതമായുണ്ടായ തകരാര്‍ മൂലം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ കമ്പനി ക്ഷമാപണവും അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.