ഡബ്ലിന്‍ : സ്നോയുടെ അപകട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ റോഡുകളില്‍ ബുദ്ധിപരമായി പ്രവര്‍ത്തിക്കണമെന്ന് വിക്ലോ കൗണ്ടി കൗണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.റോഡുകള്‍ മഞ്ഞുമൂടിയ നിലയാണ്. സാള്‍ട്ടിംഗ് നടത്തുന്നുണ്ടെങ്കിലും റോഡുകള്‍ അപകട സാധ്യത ഉയര്‍ത്തുന്നു. ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടമായ മഞ്ഞുകാലമാണിതെന്നാണ് 1978 മുതല്‍ ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
വിക്ലോ കൗണ്ടിയില്‍ റോഡുകള്‍ ദിവസങ്ങളായി മഞ്ഞുമൂടിയ നിലയിലാണ്.കൗണ്ടിയിലെ ട്രൂപ്പേഴ്‌സ്ടൗണ്‍ പ്രദേശത്ത് പര്‍വത റോഡുകളില്‍ മരങ്ങളും മഞ്ഞും കുമിഞ്ഞിരിക്കുകയാണ്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ വിവേകം കാണിക്കണമെന്ന് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.അതിനാല്‍ പര്‍വത പ്രദേശങ്ങള്‍ അനാവശ്യമായി സന്ദര്‍ശിക്കരുതെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു.റോഡ് അടച്ചിട്ടില്ലെന്ന് കരുതി പര്‍വ്വതമേഖലയിലെ റോഡുകള്‍ സന്ദര്‍ശിക്കരുതെന്ന് കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.
ഡോണഗേല്‍ കൗണ്ടിയിലെ വിവിധ സ്ഥലങ്ങളില്‍ -4സി റോഡ് താപനില രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡോണഗേല്‍ കൗണ്ടി കൗണ്‍സിലിന്റെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ ബ്രയാന്‍ കാനണ്‍ പറഞ്ഞു.ഡോണഗേലിലെ 21 റൂട്ടുകളിലായി ഏകദേശം 1,140 കിലോമീറ്റര്‍ റോഡുകള്‍ ദിവസവും ഗ്രിറ്റ് ചെയ്തിട്ടുണ്ട്.മറ്റ് റോഡുകളുടെ പ്രശ്നങ്ങള്‍ ഔട്ട്ഡോര്‍ ക്രൂകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്ത് വരികയാണ്.ട്രീറ്റ് ചെയ്യാത്ത റോഡുകളില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കൗണ്‍സില്‍ ക്രൂ പ്രാദേശിക ഗ്രിറ്റ് സ്റ്റോക്കുകള്‍ നിറച്ചിട്ടുണ്ട്.
റോഡുകളെല്ലാം ബ്ലാക്ക് ഐസ് നിറഞ്ഞ നിലയിലാണ്.ഇവ നീക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പെടാപ്പാടിലാണ്.അതിശൈത്യവും തുടരുന്ന മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമാക്കുന്നു.
ഗോള്‍വേ സിറ്റി കൗണ്‍സിലിന്റെ വിന്റര്‍ സര്‍വീസ് പ്ലാനിന്റെ ഭാഗമായി താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്ന റൂട്ടുകളില്‍ വിതറുന്ന ഉപ്പിന്റെ അളവ് കൂട്ടിയിട്ടുണ്ട്.എന്നിരുന്നാലും വാഹനമോടിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കാലാവസ്ഥാ വിലയിരുത്തല്‍ സംഘങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണ്.
ഭവനരഹിതരായവരെ സഹായിക്കുന്നതിനായി കോപ് ഗോല്‍വേ ചാരിറ്റിയും രംഗത്തുണ്ട്.
ലോംഗ്ഫോര്‍ഡിലും മുള്ളിംഗറിലും ചുറ്റുമുള്ള നിരവധി സ്‌കൂളുകള്‍ തണുത്തുറഞ്ഞ താപനില കാരണം അടച്ചു.വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മോശമായ സാഹചര്യങ്ങള്‍ മൂലം പ്രാദേശിക ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചില സ്‌കൂളുകള്‍ അടച്ചുപൂട്ടി.ഡോണഗലില്‍ പ്രീ-സ്‌കൂളുകള്‍, നാഷണല്‍ സ്‌കൂളുകള്‍, പോസ്റ്റ്-പ്രൈമറി സ്‌കൂളുകള്‍ എന്നിവയാണ് അടച്ചത്.
റാഫോ, ലെറ്റര്‍കെന്നി, ബന്‍ക്രാന, ഡ്രംകീന്‍, കില്‍മാക്രെനന്‍, ഗ്ലെന്‍സ്വില്ലി, ബല്ലിന്‍ഡ്രൈറ്റ്, റാമെല്‍ട്ടണ്‍, മോവില്ലെ, കാര്‍ണ്ടോനാഗ്, മാഗറി, ഡ്രംഫ്രൈസ്, മില്‍ഫോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അടച്ചുപൂട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ലൈട്രിമിലെ മനോര്‍ഹാമില്‍ട്ടണ്‍, ഡ്രംകീറിന്‍, ഡ്രംഷാന്‍ബോ, ഡ്രോമഹെയര്‍, മോഹില്‍, കാരിക്ക്-ഓണ്‍-ഷാനണ്‍ എന്നിവിടങ്ങളിലും സ്‌കൂളുകള്‍ അടച്ചു.സ്ലൈഗോയിലെ റിവര്‍സ്ടൗണ്‍ ഏരിയയിലും ബാലിമോട്ടിലും സ്‌കൂള്‍ അടച്ചുപൂട്ടി.
ടി എഫ് ഐ ലോക്കല്‍ ലിങ്ക് സേവനങ്ങള്‍ തുടരുന്നുണ്ടെങ്കിലും സര്‍വ്വീസുകള്‍ വൈകാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വെല്ലുവിളികളുയര്‍ത്തുന്ന പ്രദേശങ്ങളില്‍ വിവിധ റൂട്ടുകളില്‍ സര്‍വ്വീസ് നിര്‍ത്തി.സ്ലൈഗോ,ലെയ്ട്രിം കൗണ്ടികളില്‍ എച്ച് എസ് ഇ ഡേ സര്‍വീസുകളിലും ലോക്കല്‍ ലിങ്ക് ഡിമാന്‍ഡ് റെസ്പോണ്‍സീവ് സര്‍വീസുകളിലുമുള്ള എല്ലാ ടി എഫ് ഐ ലോക്കല്‍ ലിങ്ക് ഡോര്‍-ടു-ഡോര്‍ സര്‍വ്വീസുകളാണ് നിര്‍ത്തിയത്.
ഡ്രൈവര്‍മാര്‍ക്ക് വിദഗ്ദ്ധരുടെ ഉപദേശം,
വിന്‍ഡ്‌സ്‌ക്രീനുകള്‍ ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം…
വിന്ററില്‍ കാറുകളുടെ വിന്‍ഡ്‌സ്‌ക്രീനുകള്‍ ഡീഫ്രോസ്റ്റ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് വിദഗ്ദ്ധരുടെ ഉപദേശം. ഡി ഐസ് ചെയ്യാന്‍ കുറുക്കുവഴികള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിന്‍ഡ്‌സ്‌ക്രീനിന് മുകളില്‍ മഞ്ഞ് നീക്കം ചെയ്യാന്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ചൂടുവെള്ളം നിറയ്ക്കുന്ന വീഡിയോകളും കാണാം.എന്നാല്‍ ഇത് ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം വരുന്ന പണിയാണിത്.
തിളപ്പിച്ച വെള്ളത്തിന് പകരം ചൂടുവെള്ളം സാന്‍ഡ്വിച്ച് ബാഗില്‍ ഇട്ട് സീല്‍ ചെയ്ത് ഇതിനായി ഉപയോഗിക്കുന്നതാകും കൂടുതല്‍ സുരക്ഷിതമെന്ന് സെലക്ട് കാര്‍ ലീസിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗ്രഹാം കോണ്‍വേ പറഞ്ഞു.എന്നാല്‍ റെഡ് ഹോട്ട് വാട്ടര്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ അപകടത്തിലാകും.ഗ്ലാസ് പൊട്ടിപ്പോകും.സാന്‍ഡ്വിച്ച് ബാഗ് മിനുസമുള്ളതും മൃദുവും വഴക്കമുള്ളതുമാണ്, കൂടാതെ വിന്‍ഡ്‌സ്‌ക്രീനിന്റെ ഗ്ലാസ് പോറുകയില്ല.മറ്റുള്ളവ ഗ്ലാസില്‍ പോറലുകളുണ്ടാക്കും.സ്നോയെ നീക്കാന്‍ ഇന്റീരിയര്‍ ഹീറ്റംഗ് ഉപയോഗിക്കുന്നതും നന്നല്ല. ഗണ്യമായ ഇന്ധനച്ചെലവിന് പുറമേ എഞ്ചിന്റെ ആയുസ്സ് കുറയുന്നതിനും ഇത് കാരണമാകും.
പ്രതിരോധമാണ് ചികിത്സയെക്കാള്‍ നല്ലതെന്ന് ഇദ്ദേഹം ഉപദേശിക്കുന്നു. കാറിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ കാര്‍ഡ്‌ബോര്‍ഡ് പോലുള്ള പ്രത്യേക സ്‌ക്രീന്‍ ഉപയോഗിച്ച് രാത്രി മുഴുവന്‍ മൂടിയിട്ടാല്‍ സ്നോയെ നിയന്ത്രിക്കാം.വിംഗ് മിററുകള്‍ക്ക് ചുറ്റും കാരിയര്‍ ബാഗുകള്‍ പൊതിയുന്നതും നല്ല രീതിയാണ്.
വിനാഗിരി ഉപയോഗിച്ചുള്ള പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളും സ്വീകരിക്കാം.വിനാഗിരി പ്രകൃതിദത്ത ആന്റിഫ്രീസ് ആണ്. കുപ്പിയില്‍ വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത് സ്്രേപ ചെയ്ത് ഗ്ളാസ് ക്ലിയര്‍ ചെയ്യാം.ഒറ്റ സ്പ്രേ കൊണ്ടു തന്നെ സ്നോ നീങ്ങും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.