ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ അയര്‍ലണ്ടിലെ നിരത്തുകളില്‍ തിരക്ക് കുറഞ്ഞു.
രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലെവല്‍ 3 നിയന്ത്രണങ്ങളെ തുടര്‍ന്ന് അയര്‍ലണ്ടിലെ വാഹനഗതാഗതം 15 ശതമാനം കുറഞ്ഞതായാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ട്.
ജനങ്ങള്‍ ലെവല്‍ 3 നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞയാഴ്ചയാണ് ഗാര്‍ഡ സിയോച്‌ന ഓപ്പറേഷന്‍ ഫനാച്ച് ആരംഭിച്ചത്.
അനാവശ്യ യാത്രകള്‍ തടയാന്‍ ഓപ്പറേഷന്റെ ഭാഗമായി പ്രധാന റോഡുകളില്‍ 132 ചെക്ക്‌പോയിന്റുകളും ഏര്‍പ്പെടുത്തിയിരുന്നു.
ഓപ്പറേഷന്‍ ഫനാച്ചിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദേശീയപാതയിലെ വാഹന ഗതാഗതത്തിലെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലെവല്‍ ത്രീ നിയന്ത്രണങ്ങളുടെ ഭാഗമായി അയര്‍ലണ്ടിലെ പ്രധാന റോഡുകളിലൂടെയുള്ള വാഹന ഗതാഗതത്തില്‍ കുറവ് രേഖപ്പെടുത്തിയെന്നും, ഇത് ജനങ്ങള്‍ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് യാത്രകള്‍ പരിമിതപ്പെടുത്തിയതിന്റെ സൂചനയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ജോണ്‍ ട്വോമി പറഞ്ഞു.
യാത്രകളുടെ എണ്ണം കുറയുന്നത് ജനങ്ങളുടെ സമ്പര്‍ക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇതിലൂടെ കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ പാതയിലൂടെയുള്ള സ്വകാര്യ കാറുകളുടെ സഞ്ചാരം കോവിഡിന് മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച് 70 ശതമാനത്തില്‍ താഴെയാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ടിന്റെ (ടിഐഐ) കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സെപ്റ്റംബര്‍ 19 ന് ഡബ്ലിനില്‍ ലെവല്‍ 3 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഇത് 85 ശതമാനത്തിലധികമായിരുന്നു.
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അനാവശ്യ യാത്ര ഒഴിവാക്കി ഗാര്‍ഡയുമായി സഹകരിക്കണമെന്നും ട്വോമി അഭ്യര്‍ത്ഥിച്ചു .
ഐറിഷ് മലയാളി ന്യൂസ്


Comments are closed.