head1
head3

ബഡ്ജറ്റ് 2021 : ടൂറിസം വാറ്റ് നിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചു

ഡബ്ലിന്‍ : കോവിഡില്‍ തകര്‍ന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ആശ്വാസമായി വാറ്റ് നിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറക്കുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

നവംബര്‍ 1 മുതലായിരിക്കും പുതിയ ഇളവ് പ്രാബല്യത്തില്‍ വരിക.

കോവിഡ് പ്രതിസന്ധിയില്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് വാറ്റ് വെട്ടിക്കുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിപുലമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനാണ് വാറ്റില്‍ ഇളവു നല്‍കുന്നതെന്നും ഇത് ബിസിനസുകള്‍ക്കും വ്യാപാരികള്‍ക്കും ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നോളജ് ഡെവലപ്‌മെന്റ് ബോക്‌സിനുള്ള സഹായം 2022 ഡിസംബര്‍ അവസാനം വരെ നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ സ്വത്തുക്കള്‍ നിലനിര്‍ത്തുന്നതിനും ചൂഷണത്തില്‍ നിന്ന് തടയുന്നതിനും ബിസിനസുകളെ പിന്തുണയ്ക്കുന്ന ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥയാണ് നോളജ് ബോക്‌സ്.

കോവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടല്‍ ചലച്ചിത്ര വ്യവസായത്തെയും സാരമായി ബാധിച്ചെന്നും ഈ മേഖലയ്ക്ക് 5% അധിക ഇന്‍സന്റീവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഗെയിമിംഗ് മേഖലയ്ക്ക് പിന്തുണ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ടാക്‌സ് ക്രെഡിറ്റ് വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ഊര്‍ജ്ജ കാര്യക്ഷമത ഉറപ്പാക്കുന്ന ഉപകരണങ്ങള്‍ക്കുള്ള മൂലധന അലവന്‍സ് പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.