ലോംഗ് ഫോർഡ് : അയര്‍ലണ്ടിലെ ലോംഗ്ഫോഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്ററ്യൻറെ ഭാര്യയും മലയാളി നഴ്‌സുമായ ഷാന്റി പോള്‍ (52) നിര്യാതയായി.
രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയില്‍ ആയിരുന്ന ഷാന്റി പോള്‍ ലോംഗ് ഫോര്‍ഡിലെ മിഡ്‌ലാൻസ് ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇന്ന് രാവിലെ 3 മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു പരേതയുടെ നിര്യാണം.പരേത അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ്.
മുമ്പ് താല ന്യൂ കാസിലിൽ താമസിച്ചിരുന്ന ഷാന്റി പോള്‍ പീമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു. 5 വര്‍ഷമായി കുടുംബം ലോംഗ്ഫോര്‍ഡിലാണ് താമസിക്കുന്നത്.
ലോംഗ് ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച്ച് അംഗമായ ഷാന്റി പോളിന് മൂന്ന് മക്കളാണ് .കോളജ് വിദ്യാര്‍ത്ഥികളായ എമില്‍,എവിന്‍, സ്‌കൂൾ വിദ്യാർത്ഥിനിയായ അലാന.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.