വാട്ടര്‍ഫോര്‍ഡില്‍ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ ഭൗതികദേഹം നാളെ (ശനിയാഴ്ച ) പൊതുദര്‍ശനത്തിന് വെയ്ക്കും
വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡില്‍ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന് യാത്രാമൊഴിയേകാന്‍ വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം നാളെ (ശനിയാഴ്ച്ച) ഒത്തുചേരും. വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്റ് ജോസഫ് & സെന്റ് ബെനില്‍ഡസ് ചര്‍ച്ചിന്റെ പാരിഷ് ഹാളിലാണ് ( Eircode- X91W659) പൊതുദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്.
നാളെ (സെപ്റ്റംബര്‍ 30 ശനിയാഴ്ച ) ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 4.30 വരെ പാരിഷ് ഹാളില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.
വാട്ടര്‍ ഫോര്‍ഡ് സീറോ മലബാര്‍ ഇടവകാംഗമായ ജൂഡ് സെബാസ്റ്റ്യന്റെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളും ,ഒപ്പീസും ശനിയാഴ്ച 1.30 – 2.30 വരെയുള്ള സമയത്ത് സെന്റ്‌ജോസഫ്‌സ് & ബെനില്‍ഡസ് പള്ളിയില്‍വെച്ച് നടത്തുന്നതായിരിക്കും.
വാട്ടര്‍ഫോര്‍ഡിലെ മലയാളിയായ ,അങ്കമാലി സ്വദേശി ജൂഡ് സെബാസ്റ്റ്യന്‍ പടയാറ്റിയെ ( 38 ) സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെടുകയിരുന്നു.ജൂഡിന്റെ ഭാര്യയും മക്കളും നാട്ടിലേയ്ക്ക് അവധിക്ക് പോയതിന് തൊട്ടു പിന്നാലെയാണ് മരണം നടന്നതെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഫ്യുണറല്‍ ഹോമിലേക്ക് മാറ്റി.
വാട്ടര്‍ഫോര്‍ഡ് മലയാളി സമൂഹവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന ജൂഡിന് അയര്‍ലണ്ടിലുടനീളം വലിയൊരു സുഹൃത് വലയവും ഉണ്ടായിരുന്നു. ജൂഡിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് അവരെല്ലാം.
സിഗ്‌നാ കെയര്‍ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് അയര്‍ലണ്ടില്‍ എത്തിയത് ഏഴ് വര്‍ഷം മുമ്പാണ്.
ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് (കൊല്ലം ) വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍ ആന്റു ജൂഡ് പടയാറ്റി (മൂന്ന് വയസ് ) എലീശ ജൂഡ് പടയാറ്റി (രണ്ട് വയസ് )
വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനും,ഇടതു പക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി’യും,ഓ ഐ സി സി അയർലണ്ട് വാട്ടർഫോർഡും ജൂഡിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.